Image Credit: X/ AshwiniRoopesh
ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യ ഭീഷണി. ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശി രാജ് സക്‌സേനയാണ് ഭാര്യാസഹോദരിയെ വിവാഹം കഴിക്കാനായി വൈദ്യുത ടവറിന് മുകളില്‍ക്കയറിയത്. കുടുംബവും പൊലീസും നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്കൊടുവില്‍ ഏഴു മണിക്കൂറിന് ശേഷം ഇയാളെ താഴെ ഇറക്കി.
2021 ലാണ് രാജ് സക്സേനയും കനൂജില്‍ നിന്നുള്ള യുവതിയും വിവാഹിതയായത്. വര്‍ഷത്തിന് ശേഷം യുവതി രോഗബാധിതയായി മരിച്ചു. മരണ ശേഷം രാജ് സക്സേന യുവതിയുടെ സഹോദരിയെ വിവാഹം ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം രണ്ടാമത്തെ സഹോദരിയുമായി രാജ് പ്രണയത്തിലായി. സഹോദരിയെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവ് ഭാര്യയെ സമീപിച്ചു. തര്‍ക്കത്തിനൊടുവിലാണ് ആത്മഹത്യ ഭീഷണിയുമായി ഇയാള്‍ വൈദ്യുത ടവറിലേക്ക് വലിഞ്ഞു കയറിയത്.
ഏഴു മണിക്കൂറോളം കുടുംബവും പൊലീസും ചര്‍ച്ച നടത്തിയാണ് രാജ് സക്സേനയെ താഴെ ഇറക്കിയത്. പ്രശ്നപരിഹാരത്തിനായി ഭാര്യാസഹോദരിയെ വിവാഹം ചെയ്ത് നല്‍കാമെന്ന് ഉറപ്പും നല്‍കി. യുവതി തന്നെയും പ്രണയിക്കുന്നുണ്ടെന്ന് രാജ് സക്സേന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.