Image Credit: x.com/TeluguScribe
നാലുമണി പലഹാരമായി വാങ്ങി വീട്ടില്‍ കൊണ്ടുപോയ പഫ്സിനുള്ളില്‍ ചത്ത പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തിയെന്ന് യുവതിയുടെ പരാതി. തെലങ്കാനയിലെ മഹാബൂബ്നഗറിലാണ് സംഭവം. ജട്ചര്‍ല മുന്‍സിപ്പാലിറ്റിയിലെ അയ്യങ്കാര്‍ ബേക്കറിയില്‍ നിന്നാണ് താന്‍ ഒരു മുട്ട പഫ്സും കറി പഫ്സും വാങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. വീട്ടിലെത്തി മക്കളുമായിരുന്ന് കഴിക്കാന്‍ നേരം വെറുതേ തുറന്ന് നോക്കിയപ്പോഴാണ് പഫ്സിനുള്ളില്‍ ചത്ത പാമ്പിന്‍കുഞ്ഞിനെ കണ്ടതെന്ന് ശ്രീശൈല പറയുന്നു.
നേരം കളയാതെ പഫ്സുമായി ശ്രീശൈല ബേക്കറിയിലേക്ക് എത്തി. പഫ്സ് തുറന്ന് കാണിച്ചെങ്കിലും ബേക്കറിയുടമ ഗൗരവത്തിലെടുക്കുകയോ മാപ്പു പറയുകയോ ചെയ്തില്ല. തുടര്‍ന്നാണ് ഇവര്‍ പഫ്സുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
ശ്രീശൈലയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെത്തി കടയില്‍ പരിശോധന നടത്തിയെന്നും പഫ്സിന്‍റെ ഭാഗങ്ങള്‍ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.