Image: xcom/MeghUpdates
മഥുരയിലെ ജമുനാപുറില്‍ ഘര്‍ വാപസിയെന്ന് റിപ്പോര്‍ട്ട്. വൃന്ദാവനിലെ ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം കുടുംബത്തിലെ എട്ടുപേരാണ് ഹിന്ദുമതം സ്വീകരിച്ചതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാവി നിറത്തിലെ തലപ്പാവണിഞ്ഞ് പുരോഹിതന്‍മാര്‍ക്കൊപ്പമാണ് കുടുംബം ഹവന്‍–യജ്ഞം അനുഷ്ഠിച്ചതെന്നും ചടങ്ങുകള്‍ ഒരു മണിക്കൂറോളം നീണ്ടുന്നിന്നുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പൂര്‍വ പിതാക്കന്‍മാരുടെ വിശ്വാസത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹമാണ് ഹിന്ദുമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചെതന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
അന്‍പതുകാരനായ സക്കീര്‍ ഹിന്ദുമതം സ്വീകരിച്ചതോെട ജഗദിഷ് എന്ന േപര് സ്വീകരിച്ചു. ഹിന്ദു സ്വത്വമാണ് തനിക്കുള്ളതെന്നും മുഗളന്‍മാരുടെ കാലം വരെ കുടുംബം ഹിന്ദുക്കളായാണ് ജീവിച്ചതെന്നും പിന്നീട് ഇസ്ലാമിലേക്ക് മാറിയതാണെന്നും ചടങ്ങിന് ശേഷം അദ്ദേഹം വിശദീകരിച്ചു. ഗ്രാമവാസികള്‍ തന്നെ ഭഗത് ജി എന്നാണ് വിളിച്ചിരുന്നതെന്നത്. കാളീദേവിയോടുള്ള ആരാധന താന്‍ ഒരിക്കലും മുടക്കിയിട്ടില്ലെന്നും കഴിഞ്ഞ മൂന്നുവര്‍ഷമായി ഹിന്ദുമതം സ്വീകരിക്കുന്നതിനെ കുറിച്ച് താനും കുടുംബവും ഗൗരവമായി ചിന്തിച്ചുവരികയായിരുന്നുവെന്നും ജഗദിഷ് പറയുന്നു.
തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവ വാഹിനിയാണ് ഭഗവത് ധാം ആശ്രമത്തില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ജഗദിഷ്, ഭാര്യ, ആണ്‍മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍ എന്നിവരാണ് ഹിന്ദു വിശ്വാസം സ്വീകരിച്ചത്. 'ശുദ്ധീകരണ' പ്രക്രിയയുടെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കു മേല്‍ ഗംഗാജലം പുരോഹിതന്‍മാര്‍ തളിച്ചു, പിന്നാലെ ഹിന്ദു പേരുകളും നല്‍കി. ജഗദിഷ്,ഗുഡിയ, സുമിത്, രാമേഷ്വര്‍, സാവിത്രി, ശത്രുഘ്നന്‍, സരസ്വതി, സ്നേഹ എന്നിങ്ങനെയാണ് കുടുംബാംഗങ്ങളുടെ പുതിയ പേരുകള്‍.