മുസ്‍ലിംകളെയല്ല ലീഗിനെയാണ് താന്‍ വിമര്‍ശിക്കുന്നതെന്ന് തിരുത്തുകയാണ് വെള്ളാപ്പള്ളി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മലബാറിലടക്കം എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടതാണ് വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റത്തിനുപിന്നില്‍. വെള്ളാപ്പള്ളിക്ക് തല്‍ക്കാലം മറുപടി പറയേണ്ടെന്നാണ് ലീഗിന്‍റെ തീരുമാനം.
ഇതായിരുന്നു ഏപ്രിലില്‍ വെള്ളാപ്പള്ളി മലപ്പുറത്ത് നടത്തിയ പരാമര്‍ശം. മുസ്ലീം സമുദായത്തെ ഒന്നാകെ അടച്ചാക്ഷേപിച്ചുവെന്ന് പരക്കെ ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയോ സി പി എമ്മോ വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞില്ല. മാത്രമല്ല, ആലപ്പുഴയില്‍ വെള്ളാപ്പള്ളിയെ ആദരിക്കുന്ന എസ് എന്‍ ഡി പിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായെത്തിയതും പിണറായി ആയിരുന്നു. പമ്പയില്‍ നടന്ന അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രിക്കൊപ്പം കാറിലെത്തിയ വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിരൂക്ഷപരാമര്‍ശം നടത്തിയപ്പോഴും പിണറായി മിണ്ടിയില്ല. ഇതോടെ മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുകയാണെന്ന ചിന്ത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ശക്തമായി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ലീഗിനേയും ജമാ അത്തെ ഇസ്ലാമിയേയുമൊക്കെ പിണറായി തിരഞ്ഞുപിടിച്ച് ആക്രമിക്കുക കൂടി ചെയ്തതോടെ സംശയം കൂടുതല്‍ ബലപ്പെട്ടു. തിരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിലടക്കം ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടതോടെ വെള്ളാപ്പള്ളിയെ അന്ധമായി പിന്തുണച്ച മുഖ്യമന്ത്രിക്കെതിരെയായി വിമര്‍ശനശരങ്ങളെല്ലാം. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ തിരുത്തല്‍
പിണറായിയുടെ വെള്ളാപ്പള്ളി അനുകൂല നിലപാടില്‍ ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. ഇതാണ് ഘടകകക്ഷികള്‍ക്കെതിരെയും ആഞ്ഞടിക്കാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചത്. വെളളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ സംയമനത്തോടെ നേരിടാനാണ് മുസ്ലീം ലീഗിന്റ തീരുമാനം.നിയമസഭ തിരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മാത്രം ബാക്കി നില്‍ക്കെ വെള്ളാപ്പള്ളിയുടെ പിടിവിട്ടുള്ള പ്രസ്താവന ഇടതുപക്ഷത്തിന് തന്നെ തിരിച്ചടിയാകുമെന്നാണ് ലീഗ് വിലയിരുത്തല്‍.