Screen grab from PTI video
കൊല്‍ക്കത്തയില്‍ ഫാൽപട്ടി മച്ചുവയ്ക്ക് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. 14 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് വർമ്മയും മേയർ ഫിർഹാദ് ഹക്കീമും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ സ്ഥലത്തുണ്ടായിരുന്നു.
ഋതുരാജ് ഹോട്ടൽവളപ്പിൽ രാത്രി 8.15 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച 14 പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും കമ്മിഷണര്‍ അറിയിച്ചു.
മരിച്ചവരില്‍ ഒരാള്‍ തീപിടിത്തത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് ചാടിയവരില്‍ ഒരാളെന്നാണ് വിവരം. ഇത്തരത്തില്‍ രക്ഷയ്ക്കായി ചാടിയ മറ്റൊരാള്‍ പരിക്കേറ്റ് ചികില്‍സയിലാണ്. രക്ഷതേടി ടെറസിലേക്ക് ഓടിയെത്തിയ നിരവധി പേരെ ഹൈഡ്രോളിക് ലാഡര്‍ ഉപയോഗിച്ച് അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.