വിനോദയാത്രയ്ക്കിടെ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് അധ്യാപകന്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച കേസില്‍ അധ്യാപകന്‍റെ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ട്രെയിനി അധ്യാപകനായ ലിജോ ജോണിന്‍റെ സുഹൃത്ത് ചെറുകുന്ന് സ്വദേശി ആദിശേഷനെയും പതിനാറുകാരനായ മറ്റൊരു പ്രതിയെയുമാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
അധ്യാപകനായ ലിജോ ജോണ്‍ ഒളിവില്‍ തുടരുകയാണ്. കഴിഞ്ഞ 9–ാം തിയതി ഇടുക്കിയിലേക്ക് പോയ വിനോദയാത്രക്കിടെ അടിമാലിയില്‍ വെച്ച് വിദ്യാര്‍ഥിനികള്‍ക്കൊപ്പം നൃത്തം ചെയ്യുമ്പോള്‍ അധ്യാപകന്‍ ലിജോ ജോണ്‍ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനാണ് തിരിച്ചെത്തിയ ശേഷം മര്‍ദിച്ചത് എന്നാണ് പ്ലസ്ടു വിദ്യാര്‍ഥികളുടെ പരാതി. ഡിവൈഎഫ്ഐ മാടായി സൗത്ത് മേഖലാ പ്രസിഡന്‍റ് കൂടിയാണ് ലിജോ ജോണ്‍.