Prayagraj: Vehicles stuck in traffic jam during the ongoing Maha Kumbh Mela 2025, in Prayagraj, Uttar Pradesh, Monday, Feb. 10, 2025. (PTI Photo)  (PTI02_10_2025_000116A)

Prayagraj: Vehicles stuck in traffic jam during the ongoing Maha Kumbh Mela 2025, in Prayagraj, Uttar Pradesh, Monday, Feb. 10, 2025. (PTI Photo) (PTI02_10_2025_000116A)

മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യം നേടാന്‍ ഭക്തര്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്​രാജിലേക്ക് ഒഴുകിയെത്തിയതോടെ നഗരവും പരിസര പ്രദേശങ്ങളും നിശ്ചലം.300 കിലോമീറ്ററോളം നീളത്തില്‍ അതിര്‍ത്തിയോളം ഗതാഗതക്കുരുക്കാണെന്ന് മധ്യപ്രദേശ് പൊലീസിനെ ഉദ്ധരിച്ച് എന്‍‍‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 48 മണിക്കൂറോളം ആളുകള്‍ വാഹനങ്ങളില്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വസന്തപഞ്ചമി ദിനത്തിലെ അമൃത് സ്നാനത്തില്‍ പങ്കെടുക്കുന്നതിനായാണ് കൂടുതല്‍ ഭക്തരും പ്രയാഗ്​രാജിലേക്ക് എത്തിയത്. 

Prayagraj: Devotees gather in Sangam area to take a holy dip during Maha Kumbh Mela 2025, in Prayagraj, Monday, Feb. 10, 2025. (PTI Photo)  (PTI02_10_2025_000076B)

Prayagraj: Devotees gather in Sangam area to take a holy dip during Maha Kumbh Mela 2025, in Prayagraj, Monday, Feb. 10, 2025. (PTI Photo) (PTI02_10_2025_000076B)

തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ അയല്‍ സംസ്ഥാനങ്ങളിലെ പൊലീസിന്‍റെ സഹായം കൂടി ഉത്തര്‍പ്രദേശ് പൊലീസ് തേടി. മഹാകുംഭമേളയുടെ തിരക്കിന് പുറമെ ആഴ്ചയവസാനമായതും തിരക്കേറ്റിയെന്ന് പൊലീസ് പറയുന്നു. 50 കിലോ മീറ്റര്‍ പിന്നിടാന്‍ മാത്രം പന്ത്രണ്ട് മണിക്കൂറോളം സമയം വേണ്ടിവന്നുവെന്ന് പലരും വെളിപ്പെടുത്തി. 

പ്രയാഗ്​രാജിന് പുറമെ വാരാണസിയിലും ലക്നൗവിലും കാന്‍പുറിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കുംഭമേള നടക്കുന്ന സ്ഥലത്ത് മാത്രം ഏഴുകിലോമീറ്ററോളം നീളത്തില്‍ ഗതാഗതക്കുരുക്കാണെന്നും ആളുകള്‍ വെളിപ്പെടുത്തുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വന്നതോടെ പ്രയാഗ്​രാജിലെ റെയില്‍വേസ്റ്റേഷന്‍ അടച്ചിടുകയും ചെയ്തു. ആളുകള്‍ കുംഭമേള നടക്കുന്ന പ്രധാനസ്ഥലത്തേക്ക് എത്താന്‍ ശ്രമിക്കുന്നതാണ് പ്രശ്നമുണ്ടാക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. 

Prayagraj: Crowd of passengers at the Prayagraj Junction owing to Maha Kumbh Mela 2025, in Prayagraj, Monday, Feb. 10, 2025. (PTI Photo/Shahbaz Khan)  (PTI02_10_2025_000014B)

Prayagraj: Crowd of passengers at the Prayagraj Junction owing to Maha Kumbh Mela 2025, in Prayagraj, Monday, Feb. 10, 2025. (PTI Photo/Shahbaz Khan) (PTI02_10_2025_000014B)

അതേസമയം, കുംഭമേളയുടെ നടത്തിപ്പ് കൃത്യമായ രീതിയില്‍ അല്ലെന്നും ജനങ്ങളെ വലയ്ക്കുന്ന  നടപടിയാണ് യുപി സര്‍ക്കാരിന്‍റേതെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. പ്രയാഗ്​രാജില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതുവരെ 43 കോടിയോളം ഭക്തര്‍ കുംഭമേളയോട് അനുബന്ധിച്ച് ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്ത് മടങ്ങിയെന്നാണ് കണക്കുകള്‍. 

ENGLISH SUMMARY:

Prayagraj witnesses severe traffic congestion as thousands arrive for the Maha Kumbh Mela’s Amrit Snan on Vasant Panchami, with reports of 300 km-long gridlocks