Image: AI Enhanced

  • വെളുക്കാന്‍ തേച്ചത് കാന്‍സര്‍ ആകരുത്. ബംഗാള്‍, ബിഹാര്‍ അതിര്‍ത്തികളില്‍ പാക് നിര്‍മിത ക്രീമുകള്‍ സുലഭം. ഇന്ത്യയുടെ വിലക്ക് അവഗണിച്ച് വില്‍പനയും ഉപയോഗവും

ബിഹാറിലും പശ്ചിമ ബംഗാളിലും പാക്കിസ്ഥാന്‍ നിര്‍മിത ഫെയര്‍നെസ് ക്രീമുകളുടെ ഉപയോഗം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.  അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ‘ഗോരി ബ്യൂട്ടി’, ‘ചന്ദനി വൈറ്റനിങ്’ തുടങ്ങിയ പേരുകളിൽ വിപണിയിലെത്തുന്ന പാക്ക് ഉൽപ്പന്നങ്ങളുടെ അനധികൃത കടത്ത് കണ്ടെത്തിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള സൗന്ദര്യ വര്‍ധക ക്രീമുകള്‍ വലിയ തോതില്‍ കാന്‍സര്‍ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇവയുടെ ഉപയോഗം ഇന്ത്യ വിലക്കിയിരുന്നു. വിലക്ക് അവഗണിച്ചും ഈ മേഖലകളില്‍ സ്ത്രീകളും പുരുഷന്‍മാരും ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നുവെന്നാണ് കണ്ടെത്തല്‍. 

Also Read: നിയമന വിവാദം; ബിആർഎം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ ജോലി രാജിവച്ചു

എളുപ്പം വെളുക്കാമെന്നാണ് ഈ ഉത്പന്നങ്ങളുെട വാഗ്ദാനം. മെയ്ഡ് ഇന്‍ ഇന്ത്യ എന്നാണ് ഈ ക്രീം ബോട്ടിലുകളില്‍ രേഖപ്പെടുത്തിയിട്ടുളളതെന്നും കണ്ടെത്തിയിരുന്നു. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇത്തരം നിരോധിത ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തുന്നതെന്നാണ് സേന കണ്ടെത്തിയിരിക്കുന്നത്. ഈ വിവരത്തെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലേയും പൊലീസിനും അതിര്‍ത്തി സുരക്ഷാ സേനയ്ക്കും  സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Also Read: ഉച്ചയ്ക്ക് വൈറ്റില ബാറില്‍, വൈകിട്ട് പാലാരിവട്ടം, രാത്രി നെടുമ്പാശ്ശേരി!100 കി.മീ വേഗത്തില്‍ കാറോടിച്ചു

ബിഹാറിലെ കോസി, സീമാഞ്ചൽ മേഖലകളിലും പശ്ചിമ ബംഗാളിലെ ഡാർജിലിങ്, സിലിഗുരി, മാൽഡ തുടങ്ങിയ ജില്ലകളിലും ഇതോടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൊൽക്കത്ത, അസൻസോൾ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ഈ ഉൽപ്പന്നങ്ങൾ എത്തുന്നതായി അധികൃതർ വ്യക്തമാക്കുന്നു. വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങി എളുപ്പത്തില്‍ വെളുക്കാമെന്ന് കരുതിയാണ് ആളുകള്‍ ഇത്തരം ഉത്പന്നങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന് സിലിഗുരി പൊലീസ് കമ്മീഷണർ സെയ്ദ് വുക്കാർ റസ പറയുന്നു. 

ഈ ഉത്പന്നങ്ങളില്‍ അനുവദനീയമായ പരിധിയേക്കാള്‍ ഉയര്‍ന്ന അളവിലാണ് മെര്‍ക്കുറി ഉള്‍പ്പെടെയുള്ള മാരകമായ ലോഹങ്ങള്‍ കണ്ടെത്തിയിരുന്നത്. മാത്രമല്ല വിഷാംശങ്ങളും ഇവയിലുണ്ടെന്ന് ലബോറട്ടറി പരിശോധനകളില്‍ വ്യക്തമായിരുന്നു. ഇത്തരം ക്രീമുകള്‍ ഉപയോഗിച്ചാല്‍ ചര്‍മങ്ങളില്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കിഷൻഗഞ്ച് സിവിൽ സർജൻ ഡോ. ആർ.കെ. ചൗധരി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിർത്തി പ്രദേശങ്ങളിലെ ഈ അനധികൃത ശൃംഖല തകർക്കാനായി എസ്എസ്ബി, കസ്റ്റംസ്, മരുന്ന് നിയന്ത്രണ വകുപ്പുകൾ, സംസ്ഥാന പൊലീസ് എന്നിവയുടെ സംയുക്ത പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. േകരളത്തിലുള്‍പ്പെടെയുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.