Image: From the video, @shinenewshyd, AI Enhanced

  • സര്‍ക്കാര്‍ ഓഫീസിലെ ശുചിമുറി കണ്ട് കണ്ണുതള്ളി മന്ത്രി, ബക്കറ്റില്‍ വെള്ളമെടുത്ത് സ്വയം വൃത്തിയാക്കി

സര്‍ക്കാര്‍ ഓഫീസിലെ ശുചിമുറിയുടെ അവസ്ഥ കണ്ട് കണ്ണുതള്ളിയ മന്ത്രി ശുചിമുറി വൃത്തിയാക്കുന്ന വിഡിയോ പുറത്ത്. തെലങ്കാനയിലെ നാഗർകർണൂൽ ജില്ലയിലെ പെന്ത്‌ലവെല്ലി തഹസിൽദാർ ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ മന്ത്രി ജുപള്ളി കൃഷ്ണ റാവുവിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. പരിശോധനക്കിടെ ശുചിമുറിയുടെ അവസ്ഥ കണ്ട മന്ത്രി സ്വയം വൃത്തിയാക്കാന്‍ തയാറാവുകയായിരുന്നു. പൊതുസ്ഥാപനങ്ങളിലെ ശുചിത്വക്കുറവിലും ഉദ്യോഗസ്ഥരുടെ അലംഭാവത്തിലും അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി.

Also Read: ‘10ദിവസം അനൂപിനൊപ്പമായിരുന്നു, ഇറങ്ങിവന്നതിന് കാരണങ്ങളുണ്ട്’; ഇന്‍ഫ്ലുവന്‍സര്‍ മേഘ നായരുടെ പോസ്റ്റ്

പൊതുജനങ്ങൾക്ക് സേവനം നൽകേണ്ട ഓഫീസിൽ അടിസ്ഥാനപരമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ മന്ത്രി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ശക്തമായി ശകാരിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്തുകൊണ്ടാണ് ഓഫീസ് പരിസരവും ശുചിമുറിയും ഇത്രയും അഴുക്കായി കിടക്കുന്നതെന്നും മന്ത്രി പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് ചോദിക്കുന്നു. പിന്നാലെ സ്വയം വെള്ളമൊഴിച്ച് ശുചിമുറിയുടെ ചുമരുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കുകയായിരുന്നു. 

ശുചിത്വ പരിശോധനയ്ക്ക് പുറമേ ഓഫീസിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. കെട്ടിക്കിടക്കുന്ന ഫയലുകളും അപേക്ഷകളും വിശദമായി പരിശോധിച്ച മന്ത്രി അപേക്ഷകള്‍ പരിഗണിക്കാന്‍ വൈകിയതിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരോട് ചോദിച്ചു. പൊതുജനങ്ങൾക്കുള്ള സർക്കാർ സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കാൻ കർശന നിർദേശം നല്‍കിയ ശേഷമാണ് മന്ത്രി ഓഫീസില്‍ നിന്നും തിരിച്ചുപോയത്. 

Telangana Minister Jupally Krishna Rao Cleans Filthy Restroom During Surprise Inspection at Nagarkurnool Office:

Telangana Minister Jupally Krishna Rao conducted a surprise inspection at the Pentlavelli Tahsildar office in the Nagarkurnool district