തമിഴ് സൂപ്പർതാരം അജിത് കുമാറിനൊപ്പം കാറിൽ യാത്ര ചെയ്യുന്ന മനോഹരമായ വിഡിയോ പങ്കുവെച്ച് നടി ശാലിനി. അജിത് കാർ ഓടിക്കുന്നതും ശാലിനി തൊട്ടടുത്തിരുന്ന് വിഡിയോ പകർത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വിഡിയോ ആരാധകർക്കിടയിൽ ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.   

'മ്യൂസിക്, ലവ് ആൻഡ് എ ലോങ് ഡ്രൈവ്...' (Music, love & a long drive…) എന്ന അടിക്കുറിപ്പോടെയാണ് ശാലിനി ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. അജിത് നായകനായി 2000ൽ പുറത്തിറങ്ങിയ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ചിത്രത്തിലെ 'സ്മിയൈ' എന്ന ഗാനം കാറിനുള്ളിൽ പശ്ചാത്തലത്തിൽ കേൾക്കാം. സിറ്റിയുടെ തിരക്കുകൾക്കിടയിൽ താരദമ്പതികൾ ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.   

സിനിമയ്ക്കും മോട്ടോർസ്പോർട്സ് തിരക്കുകൾക്കും അപ്പുറം കുടുംബത്തോടൊപ്പമുള്ള അപൂർവ നിമിഷങ്ങൾ ശാലിനി മുൻപും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അജിത്തിന്‍റെയും ശാലിനിയുടെയും പുതിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള വാർത്തകളും സിനിമാലോകത്ത് സജീവമാണ്. ശാലിനി ആദ്യമായി നിർമാതാവിന്‍റെ കുപ്പായമണിയുന്ന ഡെയര്‍ ഡെവിള്‍ എന്ന ചിത്രത്തിലായിരിക്കും അജിത് അടുത്തതായി അഭിനയിക്കാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  സൂപ്പര്‍ ഹിറ്റ് ചിത്രം ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം സംവിധായകനായ ആദിക് രവിചന്ദ്രനും അജിത്തും ഒന്നിക്കുന്ന ചിത്രമായിരിക്കും ഡെയര്‍ ഡെവിള്‍.

ENGLISH SUMMARY:

Actress Shalini shared a heartwarming video on Instagram featuring her husband, actor Ajith Kumar, enjoying a car ride together with music playing in the background. Captioned "Music, love & a long drive…", the clip shows Ajith at the wheel while Shalini records the candid moment beside him, accompanied by the song 'Smiyai' from Ajith's 2000 film Kandukondain Kandukondain. Fans quickly embraced the glimpse into the couple's personal time away from filming and public appearances. Reports also note fan anticipation around their upcoming screen and production ventures, including Daredevil and the motorsports documentary Gladiators.