• രേണുകസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശനെതിരെ സഹായിയുടെ മൊഴി പുറത്ത്. അതിക്രൂരമായി ദര്‍ശന്‍ രേണുകസ്വാമിയെ കൊലപ്പെടുത്തിയെന്ന് പ്രദോഷ്

രേണുകസ്വാമി വധക്കേസില്‍ കന്നഡ നടന്‍ ദര്‍ശനെതിരെ സഹായിയും കേസിലെ 14ാം പ്രതിയുമായ പ്രദോഷിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. തന്നെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് പ്രദോഷ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ദര്‍ശന്‍ രേണുകസ്വാമിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന്റേയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന്റേയും വിവരങ്ങളാണ് മൊഴിയിലുള്ളത്. 

Also Read:ബംഗ്ലദേശ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ കര്‍ഷകനെ തട്ടിക്കൊണ്ടുപോയി; ബിഎസ്എഫിനോടുള്ള പ്രതികാരം?

നടിയും കാമുകിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാരോപിച്ചായിരുന്നു ദര്‍ശന്റെ ആരാധകനായ രേണുകസ്വാമിയെ ക്രൂരമായി  കൊലപ്പെടുത്തിയത്. കേസില്‍ നിര്‍ണായകമാകുന്ന മൊഴിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രേണുകസ്വാമിയെ ദര്‍ശന്‍ ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തെന്ന് പ്രദോഷിന്റെ മൊഴിയില്‍ പറയുന്നു. മര്‍ദനമേറ്റ് രേണുകസ്വാമിയുടെ തലയില്‍ നിന്നും രക്തം ഒഴുകി, പവിത്ര ഗൗഡയോട് ചെരുപ്പുകൊണ്ട് രേണുകസ്വാമിയെ അടിക്കാന്‍ ആവശ്യപ്പെട്ടു. 

അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ചുമാറ്റിയ ശേഷം മരത്തടികള്‍ ഉപയോഗിച്ചും നൈലോണ്‍ കയറുകൊണ്ടും പ്രതികളായ നന്ദിഷ്,പവൻ, നാഗരാജ് എന്നിവര്‍ മര്‍ദിച്ചു. വാഹനത്തിനുള്ളിലിട്ട് തൂക്കിക്കൊല്ലാന്‍ ശ്രമിച്ചു, ദര്‍ശന്‍ നൈലോണ്‍ കയര്‍ ഉപയോഗിച്ച് രേണുകസ്വാമിയുടെ കയ്യിലും പുറത്തും പലതവണ അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ തുടര്‍ച്ചയായി ചവിട്ടുകയും ചെയ്തു. ഒടുവില്‍ മര്‍ദനം താങ്ങാനാവാതെ രേണുകസ്വാമി കുഴഞ്ഞുവീണപ്പോള്‍ ദര്‍ശന്‍ ഇയാളുടെ നെഞ്ചില്‍ രണ്ടു കാലും വച്ചമര്‍ത്തിയെന്നും പ്രദോഷ് പറയുന്നു. 

Also Read: സിനിമ ചര്‍ച്ചയ്​ക്കെന്ന് പറഞ്ഞ് വിളിച്ച് വരുത്തി; നടിയെ ബലാല്‍സംഗം ചെയ്ത് വിഡിയോ പകര്‍ത്തി

പിന്നീട് തെളിവ് നശിപ്പിക്കാനും മറ്റൊരു കഥ തയാറാക്കാനും ദര്‍ശനും സംഘവും തീരുമാനിച്ചെന്നും സാമ്പത്തിക തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ക്ക് ദര്‍ശന്‍ ലക്ഷങ്ങള്‍ നല്‍കിയെന്നും മൊഴിയില്‍ പറയുന്നു. രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളിക്കടുത്ത് ഡ്രെയിനേജില്‍ തള്ളുകയും ചെയ്തു. നടന്‍ ദര്‍ശനില്‍ നിന്നും മറ്റു പ്രതികളില്‍ നിന്നും വധഭീഷണിയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു അപേക്ഷയും പ്രദോഷ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹർജികളിലെല്ലാം വാദം കേട്ട 59-ാം സെഷൻസ് കോടതി, വിധി പറയാൻ മാറ്റിയിരിക്കുകയാണ്.

"Brutally Kicked in Private Parts": Darshan’s Aide Reveals Chilling Details in Renukaswamy Murder Case:

In the Renukaswamy murder case, the 14th accused and assistant to Kannada actor Darshan, Pradosh, has filed a plea to turn approver, revealing shocking details of the brutal torture. According to the confession, Darshan and his accomplices stripped, beat, and repeatedly kicked the victim in his private parts until he collapsed and died. The accused then conspired to fabricate a false story involving a financial dispute, bribed others to take the blame, and disposed of the body in a drainage ditch. Pradosh has also sought police protection from the court, citing death threats from Darshan and other co-accused.