AI Generated Image, X

  • ഫ്ലാറ്റിലെത്തിയ ഡെലിവറി ഏജന്റിന് വിചിത്രമായ ആവശ്യങ്ങള്‍. ദുരനുഭവത്തില്‍ ട്രോമയിലായി യുവതി

ഫ്ലാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവതിക്കുണ്ടായ ദുരനുഭവം  ചര്‍ച്ചയാകുന്നു. യൂബറിന്റെ പാഴ്സല്‍ സര്‍വീസില്‍ ബുക്ക് ചെയ്ത യുവതിക്കാണ് ഡെലിവറി ഏജന്റില്‍ നിന്നും മോശം അനുഭവമുണ്ടായത്. കഴിഞ്ഞ മാസം തന്നെ സമാനമായ രണ്ടുകേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബെംഗളൂരുവില്‍ നിന്നുതന്നെയാണ് പുതിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷിക്കാമെന്ന് ഉറപ്പുനല്‍കി യൂബറും രംഗത്തുവന്നു. 

Also Read: അതിശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെ‍ഡ് അലര്‍ട്ട്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംഭവത്തെക്കുറിച്ച് യുവതി വിവരിക്കുന്നത് ഇതാണ്– കഴിഞ്ഞ ദിവസം ഫ്ലാറ്റില്‍ ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സുഹൃത്ത് തിരിച്ചുപോയ സമയത്ത് ജാക്കറ്റ് യുവതിയുടെ ഫ്ലാറ്റില്‍ മറന്നുവച്ചു. തുടര്‍ന്നാണ് യൂബറിന്റെ പാഴ്സല്‍ സര്‍വീസ് ബുക്ക് ചെയ്തത്. ഇതിനു പിന്നാലെ യുവതിയുടെ ഫ്ലാറ്റിലേക്ക് ഒരു ഡെലിവറി ഏജന്റ് എത്തുകയും പാഴ്സല്‍ കൈമാറാനുളള വ്യക്തിയുടെ അഡ്രസ് ശേഖരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷവും ഫ്ലാറ്റിനു മുന്‍പില്‍ നിന്നും പോകാതെ ഇയാള്‍ പമ്മിനിന്നു. കാര്യം ചോദിച്ചപ്പോള്‍ വെള്ളം വേണമെന്ന് പറഞ്ഞു. തുടര്‍ന്ന് യുവതി ഇയാള്‍ക്ക് വെള്ളം നല്‍കി. ഇതിനു പിന്നാലെ തന്റെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഡെലിവറി ഏജന്റുമാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ യുവതി ഫ്ലാറ്റില്‍ ചാര്‍ജ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. താഴെ സെക്യൂരിറ്റി കാബിനില്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ പതിയെ താഴേക്ക് പോകാനൊരുങ്ങി.

Also Read: വരുന്നത് സമ്പൂർണ്ണ സൂര്യഗ്രഹണം; പകല്‍ കൂരാക്കൂരിരുട്ട് മൂടും; ഇനി ദിവസങ്ങള്‍ മാത്രം!

ഈ സമയം യുവതി സെക്യൂരിറ്റിയെ വിളിച്ച് ഫ്ലാറ്റിലേക്ക് വരാനാവശ്യപ്പെട്ടു. അപ്പോള്‍ തന്നെ ഈ ഡെലിവറി ഏജന്റും ഫ്ലാറ്റിലേക്ക് തിരിച്ചുവന്നു. വന്നതിനു പിന്നാലെ തനിക്ക് പുകവലിക്കണമെന്നും അതിനായി യുവതിയുടെ ഫ്ലാറ്റിന്റെ ബാല്‍ക്കണി തുറന്നുതരണമെന്നും ആവശ്യപ്പെട്ടു. മുറിയില്‍ തന്റെ സുഹൃത്ത് ഉണ്ടെന്നും ഫ്ലാറ്റിനുള്ളിലേക്ക് കയറാനാവില്ലെന്നും ഇയാളോട് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. പിന്നാലെ സെക്യൂരിറ്റിയും ഇടപെട്ട് സംസാരിച്ചെങ്കിലും മോശം പ്രതികരണമായിരുന്നു ഡെലിവറി ഏജന്റില്‍ നിന്നും ഉണ്ടായത്. പിന്നാലെ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴും പകുതിയലധികം ചാര്‍ജ് ഉണ്ടായിരുന്നുവെന്നും സെക്യൂരിറ്റിക്ക് ബോധ്യപ്പെട്ടു. ഇതിനു ശേഷം യുവതിയെ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ തിരിച്ചുപോകാമെന്ന് ഇയാള്‍ പറഞ്ഞു.   അതോടെ ഫ്ലാറ്റിനു സമീപത്ത് ആളുകള്‍ കൂടി, അതോടെ ഇയാള്‍ പതിയെ തിരിച്ചുപോവുകയും ചെയ്തു.

Also Read: മകളായി ചാറ്റ് ചെയ്ത് വീട്ടിലേക്ക് വിളിച്ചു; 11കാരിയെ പീഡിപ്പിച്ച യുവാവിനെ വെടിവച്ച് പിതാവ്, പിന്നാലെ

എന്നാല്‍ അങ്ങേയറ്റം ട്രോമയിലായ യുവതി ഈ സംഭവം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തതോടെ വിഷയം വലിയ ചര്‍ച്ചയായി. പിന്നാലെ തങ്ങളുടെ ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയ യൂബര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഉറപ്പുനല്‍കി. പിന്നാലെ നിരവധി സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഇനി മുതല്‍ ഫ്ലാറ്റിന് സമീപത്തേക്ക് പാഴ്സല്‍ എത്തിക്കേണ്ടതില്ലെന്നും സെക്യൂരിറ്റി കാബിനില്‍ വയ്ക്കുന്നതാണ് നല്ലതെന്നും സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ പറയുന്നു. സമാനമായ സംഭവങ്ങള്‍ കൂടിവരുന്നതില്‍ വലിയ ആശങ്കയിലാണ് ബെംഗളൂരു നിവാസികള്‍. 

Let Me Smoke in Your Balcony": Bengaluru Woman Shares Traumatic Ordeal with Uber Delivery Agent:

A woman living alone in Bengaluru experienced a harrowing incident when an Uber parcel delivery agent refused to leave her flat after picking up an item. Despite the woman's refusal, the agent repeatedly made excuses to stay, demanding water, asking to charge his phone, and insisting on smoking in her balcony. Sensing danger, the woman alerted the building security, who discovered the agent's phone was already half-charged and confronted him until he left. Following the woman's viral post about the traumatic ordeal, Uber issued an apology and promised a formal investigation into the matter