തിരുവനന്തപുരം ശ്രീകാര്യം അഭിരാം കൊലപാതകത്തില്‍ മൊബൈലും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള പ്രധാന തെളിവുകൾ ഇനിയും കണ്ടെടുത്തില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫായി എന്ന് പറയുന്നതും മൃതദേഹം കണ്ടെടുത്തതും രണ്ട് സ്ഥലത്ത്. പ്രതികൾ കേസ് അട്ടിമറിക്കുമോ എന്ന ആശങ്കയുണ്ടെന്ന് അഭിരാമിന്‍റെ അമ്മ ധർമ്മജ പറഞ്ഞു.  

 അഭിരാം ഇല്ലാതായ വീട്ടിൽ തളർന്നിരിക്കുകയാണ് അച്ഛനും അമ്മയും ചേച്ചിയും. അനിയന് നീതി തേടിയുള്ള പോരാട്ടത്തിന് ഇറങ്ങുമ്പോൾ സർക്കാരിനോടുള്ള ചേച്ചിയുടെ വാക്കുകൾ വൈകാരികമാകുന്നു. വാടകവീട്ടിൽ നിന്ന് മാറി അഭിരാമിനൊപ്പം കഴിയാൻ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കണ്ടാണ് അമ്മ രണ്ടുവർഷം മുമ്പ് വിദേശത്ത് വീട്ടുജോലിക്ക് പോയത്. മകനെ കാണാനില്ലെന്ന് വാർത്ത കേട്ടതോടെ നാട്ടിലേക്ക് തിരിച്ചിരുന്നു.

പോലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് കുറ്റപ്പെടുത്തുന്നില്ലെങ്കിലും പ്രധാന തെളിവുകൾ കണ്ടെടുക്കാത്ത ആശങ്കയാകുന്നുണ്ട്. മൊബൈൽ സ്വിച്ച്ഡ് ഓഫ് ആയി എന്ന് പോലീസ് പറഞ്ഞ സ്ഥലവും മൃതദേഹം കണ്ട സ്ഥലവും രണ്ടാണെന്നതും അട്ടിമറിയുടെ സൂചനയാണോ എന്ന് കുടുംബം ഭയപ്പെടുന്നു. പ്രതികൾക്ക് പ്രായത്തിന്‍റെ ആനുകൂല്യം നൽകരുത് എന്ന അപേക്ഷയുമാണ് സർക്കാരിനോട് വെക്കാനുള്ളത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും ചോദ്യം ചെയ്യൽ നടത്തി ഈ പ്രധാന തെളിവുകൾ കണ്ടെടുത്ത കേസ് ശക്തമാക്കാം എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Mother Expresses Anguish Over Abhiram Case Delays: