അടിപിടിക്കേസ് മറച്ചുവച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് അംഗത്തിന് അയോഗ്യത. തിരുവനന്തപുരം പെരുങ്കടവിള പഞ്ചായത്ത് അംഗം സ്വപ്നകുമാറിനെതിരെയാണ് നടപടി. സിപിഎം പ്രാദേശിക നേതാവായ സ്വപ്നകുമാറിനെ, മാരായമുട്ടം സ്വദേശിയെ മർദിച്ച കേസിൽ ശിക്ഷിച്ചിരുന്നു. നാമനിർദ്ദേശ പത്രികയിൽ ഇക്കാര്യം സ്വപ്നകുമാര്‍ മറച്ചുവച്ചു. നെയ്യാറ്റിൻകര കോടതിയാണ് അംഗത്വം റദ്ദാക്കിയത്.