പതിവുപോലെ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ സംഭവിച്ച ദുരനുഭവം പങ്കുവച്ച് യുവതി. സ്ഥിരമായി പുറത്തുനിന്നും ആഹാരം വാങ്ങാറുള്ള യുവതി വീടിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് നഗ്നനായി സ്വയംഭോഗം ചെയ്യുന്ന യുവാവിനെ. ലഖ്നൗവില്‍ താമസിക്കുന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായതിനു പിന്നാലെ ഇയാളെ ഓണ്‍ലൈന്‍ കമ്പനി ജോലിയില്‍ നിന്നും പുറത്താക്കി.

സെപ്റ്റോ ഡെലിവറി ഏജന്റിനെതിരെ പൊലീസും കമ്പനിയും അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവത്തിന്റെ വിഡിയോ യുവതി പുറത്തുവിട്ടത്. യുവതിയുടെ വീടിനുമുന്‍പില്‍ ഡെലിവറി ഏജന്റ് ബൈക്ക് നിര്‍ത്തുന്നതും വാതിലിനു മുന്‍പില്‍ നിന്ന് ബെല്‍ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ ഇയാള്‍ പാന്റ്സിന്റെ സിബ് അഴിച്ച് സ്വകാര്യഭാഗങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. തുടര്‍ന്നാണ് യുവതിക്ക് ഭക്ഷണം കൈമാറിയതെന്നാണ് വിവരം. 

വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെ റെഡ്ഡിറ്റിലൂടെ പേര് വെളിപ്പെടുത്താത്ത ഒരു യുവാവ് ഈ അനുഭവമുണ്ടായത് തന്റെ കാമുകിയ്ക്കാണെന്നും അവള്‍ തീര്‍ത്തും തകര്‍ന്ന മാനസികാവസ്ഥയിലാണെന്നും പറയുന്നു. ‘ഈ അനുഭവമുണ്ടായത് എന്റെ സുഹൃത്തിനാണ്, അവള്‍ തീര്‍ത്തും മോശമായ അവസ്ഥയിലാണ്, എങ്കിലും അയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുവെന്നും നിയമനടപടി ഉണ്ടാകുമെന്നുമുള്ള സന്തോഷവാര്‍ത്ത പങ്കുവയ്ക്കുകയാണ് ഞാന്‍’– യുവാവ് കുറിക്കുന്നു. 

ഈ സംഭവത്തില്‍ അതിവേഗം നടപടിയെടുത്ത ലഖ്നൗ പൊലീസിന് നന്ദി അറിയിക്കുന്നതായും യുവാവ് പറഞ്ഞു. സംഭവം പുറത്തുവന്നതോടെ ഈ ആരോപണവിധേയനെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ നിന്നും പുറത്താക്കിയെന്ന് സെപ്റ്റോ വക്താവ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ സുരക്ഷിതത്വം തന്നെയാണ് കമ്പനി നല്‍കുന്ന മുന്‍ഗണനയെന്ന് സെപ്റ്റോ വ്യക്തമാക്കുന്നു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായും അന്വേഷണവുമായി തങ്ങളുടെ കമ്പനിയും പൂര്‍ണമായി സഹകരിക്കുമെന്നും സെപ്റ്റോ അറിയിച്ചു.  

Horrific Online Food Order Incident Reported:

A woman experienced a horrifying incident while ordering food online when the delivery agent exposed himself and engaged in indecent behavior outside her door. This alarming event highlights critical issues in online food delivery safety and has led to swift action against the perpetrator.