വ്യാജമദ്യ മാഫിയക്കെതിരെ ശക്തമായ നടപടിയുമായി വഡോദര പോലീസ്. ഇന്നലെ ഒരൊറ്റ ദിവസംകൊണ്ട് കോടികൾ വിലമതിക്കുന്ന മദ്യമാണ് പൊലീസ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഗുജറാത്തിൽ വ്യാജമദ്യ മാഫിയകൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി.
കോടിക്കണക്കിന് രൂപയുടെ നിയമവിരുദ്ധ മദ്യമാണ് നിരത്തിവച്ച് നശിപ്പിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലായിരുന്നു സംഭവം. നിരത്തിവച്ച മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളര്‍ ഉപയോഗിച്ചായിരുന്നു സംഭവം. മദ്യം നശിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി.
വിവിധ പരിശോധനകളിലൂടെയും എൻഫോഴ്‌സ്‌മെന്റ് നടപടികളിലൂടെയും പിടിച്ചെടുത്ത മദ്യശേഖരമാണിത്. സംസ്ഥാനത്തെ മദ്യക്കടത്ത് ശൃംഖലകൾക്കും വിദേശമദ്യം അനധികൃതമായി വിൽക്കുന്നവര്‍ക്കുമുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണിതെന്ന് വഡോദര പൊലീസ് അറിയിച്ചു.