liquor-policy-ningal-parayu

TOPICS COVERED

മദ്യപാനം ആരോഗ്യത്തിന് ഹാനികരം...കുപ്പിയിലെ മുന്നറിയിപ്പ് വായിച്ച് കൊണ്ട് സ്വന്തം സമ്പാദ്യവും ആരോഗ്യവും സമാധാനവും തകര്‍ത്ത് ഞാന്‍ നാടിന്റെ വികസനത്തിന് സംഭാവന ചെയ്യുന്നു എന്ന് അഭിമാനത്തോടെ പറയുന്നവനാണ് മലയാളി. അവന് അതിന് വേണ്ട എല്ലാ സൗകര്യവും ഒരുക്കി കൊടുന്നവരാണ് നമ്മുടെ സര്‍ക്കാരുകള്‍. മദ്യപാനികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ബാറുകള്‍ മുക്കിന് മുക്കിന് തുറന്നു കൊടുക്കുകയും സമയം കൂട്ടി  ബാറും ബെവ്കോ ഔട്ടലെറ്റുകളും തുറന്ന് നല്‍കുകയും ചെയ്തു കഴിഞ്ഞ  സര്‍ക്കാര്‍. അതില്‍ നിന്ന് എന്ത് മാറ്റമാണ് പുതിയ സര്‍ക്കാരിന്റെ മദ്യനയം കൊണ്ടുവരിക. നിലവില്‍ രാവിലെ പത്ത് മുതല്‍ രാത്രി പന്ത്രണ്ട് വരെ തുറന്നിരുന്ന ബാറുകള്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ആക്കിയത് കൊണ്ട് എന്ത് മാറ്റം വരും?  മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം ഇരുപത്തി മൂന്ന് പിന്നിട്ടുവെന്ന് എങ്ങനെ ഉറപ്പാക്കും?  ബേക്കറി വഴി വില്‍ക്കാനിരുന്ന ഹോര്‍ട്ടി വൈന്‍ വില്‍പന തടഞ്ഞത് മാറ്റമുണ്ടാക്കുമോ? റോഡ് അപകടങ്ങളില്‍ 40 ശതമാനവും മദ്യപിച്ച് വാഹനം ഓടിക്കുന്നത് കൊണ്ടാണെന്ന് കണക്കുകള്‍ പറഞ്ഞിട്ടും.... കടം കൂട്ടി, ആരോഗ്യവും കുടുംബാന്തരീക്ഷം തകര്‍ക്കുന്ന ഈ വിപത്തിന് വെള്ളവും വളവും ഇടുന്നത് എന്തിന് ? മദ്യപിക്കരുതെന്നല്ല, മലയാളിക്ക് മദ്യപിക്കാന്‍ അറിയില്ല....കുപ്പിയില്‍ നിന്ന് മദ്യം ഒഴിച്ച് ഒന്നോ രണ്ട് പെഗ് കഴിക്കുന്നതിന് പകരം, ആ കുപ്പിയിലേക്ക് ഇറങ്ങി കുടിക്കുന്നവരാണ് മലയാളികള്‍...അവിടെയാണ് പ്രശ്നവും....നിങ്ങള്‍പറയൂ ഇന്ന് ഈ വിഷയമാണ് സംസാരിക്കുന്നത്....മദ്യനയം മാറിയാല്‍ കുടി കുറയുമോ? 

ENGLISH SUMMARY:

Kerala liquor policy and its impact on alcohol consumption and public health remain a critical debate across the state. Critics question whether recent timing adjustments and government measures are sufficient to curb rising addiction and related social issues.