Image: X, Video
കാണ്‍പുരില്‍ നിന്നുള്ളൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നാലു വര്‍ഷമായി ബന്ധമുണ്ടായിരുന്ന മരുമകനും അമ്മായിയമ്മയും കോടതി പരിസരത്തുവച്ച് വിവാഹം ചെയ്തു. പരസ്പരം മാലയിട്ട ശേഷം വിവാഹസര്‍ട്ടിഫിക്കറ്റ് കൂടി ആത്മവിശ്വാസത്തോടെ കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ദമ്പതികളുെട ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്.
അക്ബര്‍പുര്‍, ദേഹത് സ്വദേശികളാണ് ഇരുവരും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. കോടതി പരിസരത്തു നടന്ന വിവാഹത്തിന്റെ വിഡിയോയില്‍ കാണികളുടെ അനുഗ്രഹാശിസുകള്‍ തേടിയുള്ള ഒരു പാട്ടിന്റെ അകമ്പടി കൂടിയുണ്ട്. അതേസമയം ഈ വിഡിയോയുടെ ആധികാരികത ഉറപ്പിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിഡിയോക്ക് താഴെ ദമ്പതികളെ അനുഗ്രഹിച്ചും നിഗ്രഹിക്കാന്‍ തയാറായും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഇത് തീര്‍ത്തും വ്യക്തിപരമായ തീരുമാനമാണെന്ന് ഒരു പക്ഷം പറയുമ്പോള്‍ ആ ബന്ധത്തെ എന്തുപറഞ്ഞ് ന്യായീകരിക്കുമെന്നാണ് അടുത്ത പക്ഷം ചോദിക്കുന്നത്. ഇതുവരെ ഇരുവരുടേയും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദേഹത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി രഹസ്യബന്ധമുണ്ടെന്നും ചില പ്രദേശവാസികള്‍ പറയുന്നതായി സൂചനയുണ്ട്. വിവാഹത്തിന്റെ സമയമോ തിയതിയോ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ദേഹത് പൊലീസ് അറിയിച്ചു. എന്നാല്‍ പ്രാദേശിക ഭരണകൂടമോ പൊലീസ് ഉദ്യോഗസ്ഥരോ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രസ്താവനയിറക്കാനും തയാറായിട്ടില്ല.