Image: Instagram/ @yash_hour

Image: Instagram/ @yash_hour

TOPICS COVERED

യുഎഇയിൽ ഗൂഗിൾ മാപ്സ് പ്രവർത്തിക്കാത്തതിനെക്കുറിച്ച് കോമഡി റീല്‍ പങ്കുവച്ച ഇന്ത്യന്‍ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ യഷ് ഭരദ്വാജിനെ ഇന്ത്യയിലേക്ക് നാടുകടത്തി. 47 ദിവസം തടങ്കലില്‍ പാര്‍പ്പിച്ച ശേഷമായിരുന്നു നാടുകടത്തല്‍. ഇന്‍സ്റ്റഗ്രാമിലൂടെ യഷ് തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. തനിക്ക് ഏറെ വേദന തോന്നിയ സംഭവമാണിതെന്നും അദ്ദേഹം പറയുന്നു. 

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ദുബായില്‍ ഗൂഗിള്‍ മാപ് പ്രവര്‍ത്തിക്കുന്നില്ലെന്നതായിരുന്നു റീലിന്റെ ഉള്ളടക്കം. ഇറാന്‍–ഇസ്രയേല്‍–യുഎസ് യുദ്ധത്തിനു പിന്നാലെ ദുബായിലുണ്ടായ സാഹചര്യം വിവരിക്കുകയായിരുന്നു റീലിന്റെ ഉദ്ദേശ്യം. റീല്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചതിനു പിന്നാലെ ദുബായ് പൊലീസില്‍ നിന്നും യഷിന് ഫോണ്‍കോള്‍ വരികയും ദുബായി പൊലീസ് ആസ്ഥാനത്ത് ഉടന്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ തടവിലാക്കപ്പെടുകയായിരുന്നുവെന്ന് യഷ് പറയുന്നു.

തീര്‍ത്തും ഒരു തമാശരൂപേണയുള്ള റീലായിരുന്നു അതെന്നും ആരേയും ദ്രോഹിക്കാനോ പരിഹസിക്കാനോ ആയിരുന്നില്ലെന്നും യഷ് പറയുന്നു. പക്ഷേ ദുബായ് ഭരണകൂടം കാര്യം വളരെ ഗൗരവമായാണ് എടുത്തത്, 47 ദിവസം തടവില്‍ കഴിഞ്ഞ തന്നെ മേയ് 5ന് ഇന്ത്യയിലേക്ക് നാടുകടത്തിയെന്നും യഷ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

ശാരീരികവും മാനസികവുമായ ആഘാതത്തിനു പുറമെ കനത്ത സാമ്പത്തിക നഷ്ടവും ഈ സംഭവം മൂലം ഉണ്ടായതായി യഷ് വ്യക്തമാക്കി. മുംബൈയിലുള്ള താനിപ്പോള്‍ ആ പ്രശ്നത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തമായെന്നും 16 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്റ്റാന്‍ഡപ് കോമഡി ചെയ്തുതുടങ്ങിയ ബെംഗളൂരുവിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും താരം പറയുന്നു. 

Indian Comedian Deported from UAE Over Google Maps Reel:

Indian stand-up comedian Yash Bharadwaj has been deported from the UAE after creating a comedy reel about Google Maps not working in the region. He was detained for 47 days before being sent back to India, stating the incident caused significant physical, mental, and financial distress.