ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ സ്വർണക്കമ്മലുകൾ നിർമ്മിച്ച് ഇരട്ട ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ജോയ്ആലുക്കാസ്, . ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലെ 'ജ്വൽ ഓഫ് ജോയ്' ഷോറൂമിൽ നടന്ന ചടങ്ങിൽ യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയാണ് കമ്മലുകൾ അവതരിപ്പിച്ചത്. പതിനാറര കിലോയിലധികം തൂക്കമുള്ള 'മയൂര സഹസ്ര' എന്ന ഈ ഭീമൻ ജിമിക്കി കമ്മലുകൾ കാണാൻ പൊതുജനങ്ങൾക്കും സന്ദർശകർക്കും ഷോറൂമിൽ സൗജന്യ പ്രവേശനം ഒരുക്കിയിട്ടുണ്ട്.
'ആയിരം മയിലുകൾ' എന്നർഥം വരുന്ന 'മയൂര സഹസ്ര' എന്ന് പേരിട്ടിരിക്കുന്ന ഭീമൻ സ്വർണ ജിമിക്കി കമ്മലുകളാണ് രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കിയത് 1.215 മീറ്റർ നീളവും 0.682 മീറ്റർ വ്യാസവുമുള്ള കമ്മലുകൾ നിർമിക്കാൻ 55 കലാകാരന്മാർ ചേർന്ന് 5,840 മണിക്കൂറിലധികം സമയമെടുത്തു. 22 കാരറ്റ് സ്വർണത്തിൽ തീർത്ത രണ്ട് കമ്മലുകൾക്കുമായി 16.514 കിലോഗ്രാം ഭാരമുണ്ട്; മുൻ ലോക റെക്കോർഡിനേക്കാൾ അഞ്ചിരട്ടിയിലധികം ഭാരമാണിത്.ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലെ ജ്വൽ ഓഫ് ജോയ് ഷോറൂമിൽ നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രതിനിധി ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ കൈമാറി. സാമ്പത്തിക, സ്വർണ വ്യാപാര മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലെ ജ്വൽ ഓഫ് ജോയ് ഷോറൂമിൽ എത്തുന്ന ആർക്കും ഈ റെക്കോർഡ് കമ്മലുകൾ സൗജന്യമായി കാണാം. ആഴ്ചയിൽ ഏഴു ദിവസവും രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ് സന്ദർശന സമയം.