hamara-jewell

TOPICS COVERED

ഹമാര ചോയ്സ് ഗോൾഡ് ആന്‍റ്  ഡയമണ്ട്സിന്‍റെ  പുതിയ ഷോറൂം ഇടുക്കി തൊടുപുഴയിൽ പ്രവർത്തനം തുടങ്ങുന്നു. ഈ മാസം പതിനെട്ടിനാണ് ഉദ്ഘാടനം. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ഷോറൂം ബാലതാരം ദേവനന്ദ ഉദ്ഘാടനം ചെയ്യും.

വിപുലമായ വെഡിങ് ഗ്യാലറി ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിൽ 60 ശതമാനത്തിന്‍റെ ഇളവിന് പുറമെ അഞ്ച് പവന് മുകളിലുള്ള ഓരോ പർച്ചേഴ്സിനും സ്വർണമോതിരം സമ്മാനമായി നൽകും.

ഉദ്ഘാടന ദിവസം എത്തിച്ചേരുന്നവരിൽ നിന്ന്  ഒരു ഭാഗ്യ ശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നൽകും. കൂടാതെ കാത് കുത്ത് സൗജന്യമായിരിക്കും. മൂന്ന് ദിവസമാണ് ഓഫറുകൾ ഉണ്ടാവുക. ഏറ്റവും കുറഞ്ഞ പണിക്കൂലി വാഗ്ദാനം ചെയ്യുന്ന ഹമാര ഗോൾഡിന്‍റെ എട്ടാമത്തെ ഷോ റൂമാണ് തൊടുപുഴയിൽ പ്രവർത്തനം തുടങ്ങുന്നത്.

ENGLISH SUMMARY:

Hamara Choice Gold and Diamonds is launching its eighth new showroom in Thodupuzha on the eighteenth of this month with exciting inaugural offers.