UAE President Sheikh Mohamed bin Zayed Al Nahyan confers the First Class Order of Zayed II on Indian Captain Smit Machchhar, in Dubai. (@Bhupendrapbjp/X via PTI Photo) (PTI10_28_2026_000249B)
സഹപൈലറ്റിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ഛാറിനെ ചേര്‍ത്തുപിടിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മച്ഛാറിനൊപ്പം അദ്ദേഹം നടത്തിയ ഹൃദ്യമായ സംഭാഷണവും ദൃശ്യങ്ങളും സോഷ്യല്‍മീഡിയകളിലും വൈറലാവുകയാണ്. ആരോഗ്യാവസ്ഥയെക്കുറിച്ച് ചോദിക്കുന്നതിനിടെ എങ്ങനെ പോരാടണമെന്നതിനെക്കുറിച്ച് മച്ഛാറിനൊപ്പം ഒരു പരിശീലന സെഷന് നടത്തണമെന്നും നഹ്യാന് പറയുന്നു. ഊഷ്മളമായ ഈ വിഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അപ്രതീക്ഷിതമായ ആക്രമണത്തിനിടെ ധീരമായ ഇടപെടൽ നടത്തിയ മച്ഛാറിനേയും ഫ്ലൈദുബായ് വിമാനത്തിലെ മറ്റ് ജീവനക്കാരെയും ആദരിക്കുന്ന ചടങ്ങിലായിരുന്നു ഈ ഊഷ്മളമായ സംഭാഷണം. ക്യാപ്റ്റൻ സ്മിത് മച്ഛാറിനും സഹപ്രവർത്തകർക്കും യുഎഇ പ്രസിഡന്റ് ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II നൽകി ആദരിച്ചു. തലയിലേറ്റ മുറിവില്‍ സ്റ്റിച്ചിട്ട നിലയിലും ഇടതുകൈ സ്ലിങ്ങില്‍ തൂക്കിയിട്ട നിലയിലുമാണ് മച്ഛാര്‍ ചടങ്ങിനെത്തിയത്. മുറിവ് പരിശോധിച്ച ഭരണാധികാരി മച്ഛാറിന്റെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എപ്പോള്‍ പൂര്‍ണമായും ഭേദമാവും എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യചോദ്യം. രണ്ടുമാസം ഇനിയും വേണ്ടിവന്നേക്കുമെന്ന് പൈലറ്റ് മറുപടി നല്കി. അതുകഴിഞ്ഞ് മച്ഛാറിനൊപ്പം ഒരു പരിശീലന സെഷന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എങ്ങനെ പോരാടണമെന്ന് പരിശീലിക്കണമെന്നും അദ്ദേഹം പറയുന്നു .
UAE President Sheikh Mohamed bin Zayed Al Nahyan confers the First Class Order of Zayed II on Indian Captain Smit Machchhar, in Dubai. (@Bhupendrapbjp/X via PTI Photo) (PTI10_28_2026_000248B)
ഇതിനുപിന്നാലെ ഇരുവരും പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇത് തന്റെ ഏറ്റവും വലിയ ബഹുമതിയാണെന്ന് ഹൃദയത്തില്‍ കൈവച്ച് മച്ഛാര്‍ മറുപടി നല്കി.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ചടങ്ങില്‍ ഫ്ലൈദുബായ് ജീവനക്കാരേയും യാത്രക്കാരേയും തന്റെ കുടുംബം എന്നാണ് യുഎഇ പ്രസിഡന്റ് വിശേഷിപ്പിച്ചത്. യുഎഇ നിങ്ങളുടെ രാജ്യമാണെന്നും എന്തുസംഭവിച്ചാലും ഇവിടെ നിങ്ങള്‍ക്കൊരു വീടുണ്ടെന്നും കുടുംബമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
President of the United Arab Emirates (UAE) Mohamed bin Zayed Al Nahyan, Prime Minister Mohammed bin Rashid Al Maktoum and others meet the flydubai crew members, including Indian Captain Smit Machchhar who got injured in an attack by his co-pilot on a flydubai plane, in Dubai. (@DXBMediaOffice/X via PTI Photo) (PTI10_28_2026_000010B)
ദുബായിൽനിന്ന് ടെൽ അവീവിലേക്ക് 170-ലധികം യാത്രക്കാരുമായി പുറപ്പെട്ട ഫ്ലൈദുബായ് വിമാനം FZ 1073-ലാണ് പൈലറ്റിനുനേരെ ആക്രമണമുണ്ടായിരുന്നത്. പറക്കലിനിടെ പൈലറ്റിനു നേരെ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി കോക്പിറ്റിലുണ്ടായിരുന്ന ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മച്ഛാറിന്റെ തലയോട്ടിക്ക് ഗുരുതരമായി പരുക്കേൽക്കുകയും തലയോട്ടിയുടെ ഒരു ഭാഗം ഉള്ളിലേക്ക് താഴ്ന്നുപോകുന്ന തരത്തിലുള്ള പൊട്ടൽ സംഭവിക്കുകയും ചെയ്തു. പിന്നാലെ നിയന്ത്രണം വിട്ട വിമാനം ഏകദേശം 14,000 അടി താഴേക്ക് പതിച്ചു. മച്ഛാര്‍ ഒരു വിധത്തില്‍ കോക്പിറ്റിന്റെ വാതില്‍ തുറന്ന് സഹജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫ് ഡ്യൂട്ടിയിലായിരുന്ന രണ്ട് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.