Image: X
പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും സ്ഥിരമായി ബ്രാ മോഷണം പോകുന്ന കാര്യം വിവരിച്ച കുട്ടിയും വിഡിയോയും വൈറലായി. വിഡിയോ അവതരിപ്പിച്ച രീതിയും കുട്ടിയുടെ ചിരിയുമുള്‍പ്പെടെ സൈബറിടത്തേയും ചിരിപ്പിക്കുകയാണ്. അതേസമയം തന്നെ കുട്ടിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും കമന്റുകള്‍ നിറയുന്നുണ്ട്.
ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും എന്തൊക്കെയാകും മോഷണം പോവുക?– ഈ ചോദ്യം ചോദിച്ചുകൊണ്ടാണ് ഈ പെണ്‍കുട്ടി തന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ലാപ്ടോപ്, ചാര്‍ജര്‍ എന്നിവയൊക്കെയാകും അവിടെ നിന്നും മോഷണം പോവുക, എന്നാല്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും പതിവായി ഒരു സാധനം മോഷണം പോകുന്നുണ്ട്, മറ്റൊന്നുമല്ല, ബ്രാ ആണെന്നും പെണ്‍കുട്ടി പറയുന്നു. പൊട്ടിച്ചിരിച്ചുകൊണ്ടാണ് വിദ്യാര്‍ഥിനി കാര്യം അവതരിപ്പിക്കുന്നത്.
ഹോസ്റ്റലിന്റെ വരാന്തയിലൂടെ സുഹൃത്തിനൊപ്പം നടന്നാണ് പെണ്‍കുട്ടി വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പെണ്‍കുട്ടി സംസാരിക്കുന്നതിനൊപ്പം സുഹൃത്തും ചിരിക്കുന്നതും ഇടയ്ക്ക് മൊബൈല്‍ വാങ്ങാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ബ്രാ മോഷണം പോകുന്നതിനെക്കുറിച്ച് മാത്രമല്ല സൈസ് 32B ബ്രാ മറ്റേയാള്‍ക്ക് എങ്ങനെ യോജിക്കുമെന്ന് കൂടി പെണ്‍കുട്ടി ചോദിക്കുകയാണ്. മോഷ്ടിച്ച വസ്തു തനിക്ക് തിരിച്ചു തരണമെന്നും വിഡിയോയില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നു.
അതേസമയം ഹിന്ദി ഭാഷയിലുള്ള വിഡിയോക്ക് താഴെ രസകരമായ കമന്റുകളുള്‍പ്പെടെ നിറയുന്നുണ്ട്. എന്നാല്‍ സ്വകാര്യത എന്താണെന്ന് പോലും അറിയാത്ത ഒരു ജനറേഷന്‍ ആണ് ഇതെന്നും എന്തും ഏതും സോഷ്യല്‍മീഡിയയിലൂടെ വിളിച്ചു പറയുന്നതില്‍ പ്രശ്നമില്ലാത്തവരാണെന്നും പറഞ്ഞ് പെണ്‍കുട്ടിയെ വിമര്‍ശിക്കുന്നുമുണ്ട് ചിലര്‍. ബ്രാ സൈസ് ഉള്‍പ്പെടെ വിളിച്ചു പറയാന്‍ ഒരു മടിയുമില്ലാത്ത പിള്ളരാണിതെന്നും പൊതുവേ വിമര്‍ശിക്കപ്പെടുന്നുണ്ട്.