മലപ്പുറം കല്ലിങ്ങപ്പറമ്പ് MSMHSS സ്കൂളില്‍ വിദ്യാര്‍ഥിയുടെ കൈ അധ്യാപകന്‍ തല്ലിയൊടിച്ചു. ഹോംവര്‍ക് ചെയ്യാത്തതിനാണ് മര്‍ദനം. മര്‍ദനമേറ്റ അഞ്ചാംക്ലാസുകരിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കല്ലിങ്ങൽ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകൾ ശ്രിയയ്ക്കാണ് (10) പരുക്കേറ്റത്. ഗണിതാധ്യാപകൻ ബെൽരാജ് ചൂരൽകൊണ്ട് അടിക്കുകയായിരുന്നെന്നു വിദ്യാർഥിനിയുടെ കുടുംബം പരാതിപ്പെട്ടു.
എഴുതുന്നതിനിടെ പിന്നില്‍ നിന്ന് വന്ന് അടിച്ചെന്നും പേന തെറിച്ചു പോയെന്നും കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. കൈ പൊക്കാന്‍ പറ്റിയില്ല. ആ കൈ കൊണ്ട് തന്നെ എഴുതിപ്പിച്ചെന്നും കുട്ടിയുടെ വാക്കുകള്‍. പരുക്കേറ്റ വിവരം അധ്യാപകന്‍ തന്നെയാണ് വീട്ടില്‍ വിളിച്ചറിയിക്കുന്നത്. ക്ലാസില്‍ ശ്രദ്ധിക്കാത്തതിന്‍റെ പേരില്‍ തല്ലിയെന്നും അതിനു ശേഷം കരച്ചില്‍ നിര്‍ത്തിയില്ലെന്നുമാണ് അധ്യാപകന്‍ വീട്ടില്‍ വിളിച്ചറിയിച്ചത്. കുട്ടിയുടെ അമ്മയെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.