ഏറെ പ്രശസ്തമായ ഒരു പൂ മാർക്കറ്റുണ്ട് കൊൽക്കത്തയിൽ. പുലർച്ചെ മുതൽ സജീവമാകുന്ന മാർക്കറ്റ്. കണ്ടുപരിചയമുള്ളതും ഇല്ലാത്തതുമായ നിരവധി പൂക്കൾ.
ക്ഷേത്രങ്ങളിലെ പൂജയ്ക്കായും മറ്റ് ആവശ്യങ്ങൾക്കും പൂവാങ്ങാൻ എത്തുന്നവർ. കാളി ക്ഷേത്രങ്ങളിലെ പൂജകൾക്ക് ചെമ്പരത്തിപ്പൂവ് ഉപയോഗിക്കും. ചെമ്പരത്തിപ്പൂവിന്റെ പല വകഭേദങ്ങളും കാണാം. എത്ര പൂവുണ്ടെലും വിറ്റുപോകും. അത്രയും തിരക്കാണ് ഇവിടെ. വിലപേശി വാങ്ങാൻ ഒന്നും ആളുകൾ കാത്തുനിൽക്കാറില്ല. കാരണം പൂക്കൾക്ക് നല്ല വിലക്കുറവുണ്ട്.
പ്രശസ്തമായ ഹൗറ പാലത്തിന് താഴെയാണ് നോക്കെത്താ ദൂരത്തോളം പടർന്ന് കിടക്കുന്ന പൂ മാർക്കറ്റ്. തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പറയുന്നവരും പൂ മാർക്കറ്റിലുണ്ട്. പുലർച്ചെ നാലുമണി മുതൽ ഈ പൂ മാർക്കറ്റ് സജീവമാകും.