വെസ്റ്റ് ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' (Paschim Banga) എന്ന് പുനർനാമകരണം ചെയ്യാന്‍ നിർദ്ദേശം. മന്ത്രിസഭായോഗം ഇതിന് അംഗീകാരം നൽകി. 'വെസ്റ്റ് ബംഗാൾ' (West Bengal) എന്ന ഇംഗ്ലീഷ് പേര് മാറ്റി ബംഗ്ലാ പാരമ്പര്യത്തിനും ചരിത്രപരമായ പശ്ചാത്തലത്തിനും അനുയോജ്യമായ പേര് നൽകണമെന്ന ആവശ്യത്തെത്തുടർന്നാണ് ബിജെപി സർക്കാരിന്റെ നീക്കം. ഇംഗ്ലീഷ് പേരിന് പകരം ബംഗാളി ഭാഷയുടെയും സംസ്കാരത്തിന്റെയും പാരമ്പര്യം ഉൾക്കൊള്ളുന്ന പേര് വേണമെന്ന് ഒരു വിഭാഗം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
പേരുമാറ്റം സംബന്ധിച്ച ഔദ്യോഗിക ബിൽ ഡിസംബർ നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. നിയമസഭയിൽ ബിൽ പാസായ ശേഷം കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി പാർലമെന്റിലേക്ക് അയക്കും. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കുകയും തുടർന്ന് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്താൽ മാത്രമേ 'പശ്ചിം ബംഗ' എന്ന പേര് ഔദ്യോഗികമായി നിലവിൽ വരുകയുള്ളൂ.