കൊല്ലം കൊട്ടാരക്കരയിൽ ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ. ചോറ്റാനിക്കര കണയന്നൂർ സ്വദേശി ഇന്ദ്രജിത്ത് ആണ് പിടിയിലായത്. കൊട്ടാരക്കര വാളകം സ്വദേശിനി അമൃത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആദ്യ വിവാഹം ഡിവോഴ്സ് ആയതിനു ശേഷം ഇത് മറച്ചുവെച്ച് പ്രതി വീണ്ടും വിവാഹം കഴിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹ സമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കിയെന്നും പരാതിയിലുണ്ട്.
വാഴ സിനിമയിലെ പ്രൊഡക്ഷൻ മാനേജറും അഭിനേതാവുമാണ് പ്രതിയായ ഇന്ദ്രജിത്ത്.