പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി.ധനരാജിനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 3 പേർ കുറ്റക്കാരെന്നു കോടതി. നാലുമുതൽ 20 വരെ പ്രതികളെ വിട്ടയച്ചു. ഒന്നു മുതൽ 3 വരെ പ്രതികളിൽ ചുമത്തപ്പെട്ട കൊലക്കുറ്റമാണു തെളിഞ്ഞത്. ഒന്നാം പ്രതി ടി.പി.ബിജു, രണ്ടാംപ്രതി എം.വിപിൻ, മൂന്നാം പ്രതി എം.വൈശാഖ് എന്നിവരാണു കുറ്റക്കാർ. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്താണു വിധിപറഞ്ഞത്. ശിക്ഷ 25ന് പറയും.
37 വെട്ട് വെട്ടിയത് അതിക്രൂരം, ഇറച്ചിക്കടയില്‍ പോലും ഇത്ര ക്രൂരമായി വെട്ടില്ല. കുഞ്ഞിന്റെ മുറിയിലേക്ക് രക്തം തെറിച്ചു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല. അതു കൊണ്ട് വധശിക്ഷയില്ല. എന്നാല്‍ ശിക്ഷയില്‍ ദാക്ഷിണ്യം പ്രതീക്ഷിക്കേണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Also read: ധനരാജ് വധക്കേസ്: ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; 16 പേരെ വെറുതെവിട്ടു; ശിക്ഷ 25 ന്
കൊലയ്ക്കുള്ള കാരണം പ്രോസിക്യൂഷനു തെളിയിക്കാനായില്ല. ഗൂഢാലോചനയ്ക്കും തെളിവില്ല. അങ്ങനെയാണ് 16 പ്രതികൾ കുറ്റവിമുക്തരായത്. പ്രതികളിലൊരാൾ നേരത്തേ കൊല്ലപ്പെട്ടിരുന്നു. ബിജെപി,ആർഎസ്എസ് പ്രവർത്തകരായ 20 പേരായിരുന്നു പ്രതികൾ.
2016 ജൂലൈ 11ന് ആണ് സിപിഎം ഏഴിമല മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി.വി.ധനരാജിനെ (40) വീട്ടുമുറ്റത്ത് അമ്മയുടെയും ഭാര്യയുടെയും മുന്നിൽ വെട്ടിയും കുത്തിയും കൊലപ്പെടുത്തിത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ ബിജെപി–ആർഎസ്എസ് സംഘം രാത്രി ഒൻപതേകാലോടെയാണ് കൃത്യം നടത്തിയതെന്നാണ് കേസ്. ധനരാജ് ബൈക്കിൽ വീട്ടുമുറ്റത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. ബഹളംകേട്ട് ഓടിയെത്തിയ ധനരാജിന്റെ അമ്മ സി.വി.മാധവിയും ഭാര്യ എൻ.വി.സജിനിയും ദൃക്സാക്ഷികളാണ്. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസി പ്രജീഷാണ് പരാതിക്കാരനും ഒന്നാം സാക്ഷിയും. വെട്ടേറ്റ ധനരാജ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണു മരിച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് റജിസ്റ്റർ ചെയ്യപ്പെട്ടതാണ് കേസ്. കേസന്വേഷണത്തിലെയും പ്രോസിക്യൂഷന്റെയും വീഴ്ച ചർച്ചയായിരുന്നു