File image
മുതിര്‍ന്ന സിപിഎം നേതാക്കളായ ഇപി ജയരാജൻ - പി ജയരാജൻ തർക്കത്തിൽ സി പി എം അന്വേഷണ കമ്മീഷൻ. പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി ഇ.പി എഴുതി നൽകിയതോടെയാണ് അന്വേഷണ കമ്മീഷനെ വെക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ പി ജയരാജൻ പരാതി ഉന്നയിച്ചത്. പി ജയരാജൻ ഇ.പി ക്കെതിരെ നേരത്തെ ഉന്നയിച്ച വൈദേഹം വിവാദവും അന്വേഷണ കമ്മീഷൻ അന്വേഷിക്കും. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ എൻ ബാലഗോപാലും ടി പി രാമകൃഷ്ണനുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.
ഇപിയുടെ പരാതിയുടെ ഉള്ളടക്കം ഇങ്ങനെ:
പി.ജയരാജന് പല ജില്ലകളിലും ക്വട്ടേഷൻ സംഘമുണ്ട്. സ്വർണ്ണം പൊട്ടിക്കൽ സംഘവുമായി ബന്ധമെന്ന ആരോപണത്തിൽ കഴമ്പുണ്ട് എന്നും ഇ പി പാർട്ടിക്ക് കൊടുത്ത പരാതിയിൽ പറയുന്നു. നേതാക്കളെ അപകീർത്തിപ്പെടുത്താൻ നവ മാധ്യമ സംഘം പ്രവർത്തിക്കുന്നത് പി ജയരാജന്റെ ആശീർവാദത്തോടെയാണെന്ന് ഇ പി ജയരാജൻ ആരോപിക്കുന്നു. ഇടുക്കിയിലെ റിസോർട്ടുമായി പി ജയരാജന് ബന്ധമെന്നും ഇ പി വാദിക്കുന്നു. റിസോർട്ടിന്റെ യോഗങ്ങൾ കൂടുന്നത് ദുബായിൽ ആണ്. പി ജയരാജൻ റിസോർട്ടിന്റെ ബോർഡ് മീറ്റിങ്ങിൽ പങ്കെടുക്കാറുണ്ടെന്നാണ് ഇ പി ജയരാജന്റെ പരാതി.
പി ജയരാജൻ നേരത്തെ ഇ.പി ക്കെതിരെ ഉന്നയിച്ച വൈദേഹം റിസോർട്ട് ആരോപണത്തിൽ പാർട്ടി കാര്യമായ ഇടപെടൽ ഇതുവരെ നടത്തിയിരുന്നില്ല