ഒരു ഇടവേളയ്ക്കുശേഷം സ്വര്‍ണവില പവന് 1080 രൂപ കൂടി. ഗ്രാമിന് കൂടിയത് 135 രൂപ. രണ്ടാഴ്ചയ്ക്കുശേഷമാണ് സ്വര്‍ണവില കൂടുന്നത് . 

 

രാജ്യാന്തര സ്വർണവില 2025 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതോടെയാണ് ആഭ്യന്തര വിപണിയിലും വിലയിടിഞ്ഞത്. രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1ഗ്രാം) 100 ഡോളർ ഇടിഞ്ഞ് 3760 ഡോളർ നിരക്കിലാണ്. ക്രൂഡ്‌ഓയിൽ വില ഉയർന്നതോടെ പണപ്പെരുപ്പം ശക്തമാകുമെന്ന വിലയിരുത്തലുകളാണ് സ്വർണവില ഇടിയാനുള്ള കാരണം. 

 

യുഎസ് ഡോളർ കരുത്താർജിക്കുന്നതും പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുമെന്ന അനുമാനത്തിൽ നിക്ഷേപകർ സ്വർണത്തെ കയ്യൊഴിയുന്നതും വില താഴാൻ കാരണമായി. ഇതിനൊപ്പം യുഎസിലെ തൊഴിലില്ലായ്മ കണക്കുകള്‍ ഉയരുന്നു എന്ന സൂചനയും സമ്പദ്‍വ്യവസ്ഥയെ പറ്റിയുള്ള ആശങ്കകള്‍ ഉയര്‍ത്തി. തൊഴിലില്ലായ്മ ആനുകൂല്യം വാങ്ങുന്നവരുടെ എണ്ണം പ്രതീക്ഷച്ചതിനേക്കാള്‍ ഉയരുകയാണ്. രണ്ടാഴ്ച കൊണ്ട് സ്വര്‍ണം പവന് 15,000 രൂപയാണ് കുറഞ്ഞത്. 2025 നവംബറിലാണ് ഇതിനു മുന്‍പ് ഈ നിലവാരത്തില്‍ സ്വര്‍ണ വില എത്തിയത്.  

 

പലിശ കൂടുന്നത് സ്വര്‍ണത്തിന് അനുകൂലമായ കാര്യമല്ല. സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ വില കൂടിയാൽ മാത്രമേ നേട്ടം കിട്ടൂ. അതേസമയം ബോണ്ട്, ഡോളർ നിക്ഷേപങ്ങളിൽ പണമിട്ടാൽ ലാഭവിഹിതം, പലിശ തുടങ്ങിയ നേട്ടങ്ങളും കിട്ടും. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യതകളാണ് ബോണ്ടിനും ഡോളറിനും കരുത്താകുന്നത്. 

ENGLISH SUMMARY:

Gold price increase starts after two weeks with a hike of 1080 rupees per sovereign in Kerala. The sudden price change is linked to international market trends and US dollar fluctuations.