സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടുകോടി നൽകിയത് സ്പോർട്സ് അക്കാദമിയുടെ ഓഹരി ഇടപാട് എന്ന ഷറഫലിയുടെയും ആന്റോ അഗസ്റ്റിന്റെയും വാദം തള്ളി അന്വേഷണസംഘം. അരീക്കോട്ടെ സ്പോർട്സ് അക്കാദമിയുടെ അക്കൗണ്ടിലേക്ക് നൽകിയ രണ്ടു കോടി രൂപയിൽ ഒരുകോടി 8 ലക്ഷം രൂപ 11 ദിവസത്തിനുള്ളിൽ ഷറഫലിയുടെയും ബന്ധുക്കളുടെയും വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. 

 

40 ലക്ഷം രൂപ ഷറഫലിയുടെ മൂന്ന് അക്കൗണ്ടുകളിലേക്കും 48 ലക്ഷവും 20 ലക്ഷവും സഹോദരങ്ങളുടെ അക്കൗണ്ടിലേക്കും ആണ് മാറ്റിയത്. അതിനാൽ ഇത് മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിന്റെ കൈക്കൂലി ഇടപാടെന്ന നിഗമനത്തിൽ എസ്.ഐ.ടി ഉറച്ചു നിൽക്കുകയാണ്. അതേസമയം മുൻ കായിക മന്ത്രി വി.അബ്ദുറഹ്മാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലൻ, യു.ഷറഫലി എന്നിവരെ പ്രതിചേർത്ത് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയേക്കും. 

 

പണം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിനാൽ ഇത് സ്പോർട്സ് അക്കാദമിയുടെ ഓഹരി പങ്കാളിത്തം ആണെന്ന് വാദം നിലനിൽക്കില്ലെന്നും എസ്ഐടി പറയുന്നു. 40 ലക്ഷം രൂപ ഷറഫലിയുടെ മൂന്ന് അക്കൗണ്ടുകളിലേക്കും 48 ലക്ഷവും 20 ലക്ഷവും സഹോദരങ്ങളുടെ അക്കൗണ്ടിലേക്കും ആണ് മാറ്റിയത്. അതിനാൽ ഇത് മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പേരിലുള്ള തട്ടിപ്പിന്റെ കൈക്കൂലി ഇടപാടുന്ന നിഗമനത്തിൽ എസ് ഐ ടി ഉറച്ചു നിൽക്കുകയാണ്. അതിനാൽ ഈയാഴ്ച തന്നെ ഷറഫലിയെ ചോദ്യം ചെയ്യാനാണ് തീരുമാനം. അതേസമയം മുൻ കായിക മന്ത്രി വി അബ്ദുറഹ്മാൻ, അദ്ദേഹത്തിൻറെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി സത്യപാലൻ, യു ഷറഫലി എന്നിവരെ പ്രതിചേർത്ത് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയേക്കും

ENGLISH SUMMARY:

U Sharafali news highlights the SIT findings that sponsorship money was illegally transferred to personal accounts instead of the sports academy. Investigators maintain this is a bribe related to the Lionel Messi Kerala visit scam.