chickn-adi

TOPICS COVERED

ഒരു ചിക്കന്‍ ഫ്രൈയില്‍ എന്തുകാര്യം എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ ആ കല്യാണചെക്കനും പെണ്ണും പറയും വലിയ കാര്യമുണ്ടെന്ന്. ആശിച്ച് നടത്തിയ കല്യാണത്തില്‍ ചിക്കന്‍ ഫ്രൈ കിട്ടിയില്ലെന്ന് പറഞ്ഞ് നടന്നത് അടിയോടടിയാണ്. ചിക്കൻ ഫ്രൈ കൗണ്ടറിൽ ആളുകൾ തടിച്ചുകൂടിയതിനെ തുടർന്നുണ്ടായ തര്‍ക്കമാണ് വലിയ കൂട്ടത്തല്ലില്‍ കലാശിച്ചത്.

വധുവിന്‍റെയും വരന്‍റെയും വീട്ടുകാര്‍ ഇരുപക്ഷം ചേര്‍ന്നതോടെ അടിയുടെ പൂരമായി. ഇതിനിടെ ചിക്കന്‍ ഫ്രൈ കയ്യില്‍ കിട്ടിയവര്‍ എടുത്ത് കഴിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഒടുവില്‍ പൊലീസ് എത്തിയാണ് വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.‘ഞങ്ങള്‍ വിവാഹത്തിനാണ് വന്നത്. അതിഥികള്‍ ചിക്കന്‍ ഫ്രൈ എടുക്കുന്നതിനിടെയാണ് വഴക്ക് പൊട്ടിപ്പുറപ്പെട്ടത്. അവിടെ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു’ കല്യാണത്തിന് വന്നയാള്‍ പറഞ്ഞു.

ENGLISH SUMMARY:

Chicken fry sparked a massive brawl at a wedding in Uttar Pradesh's Bijnor district. The fight erupted when guests crowded the chicken fry counter, escalating into a violent clash between the bride's and groom's families, resulting in injuries and police intervention.