Untitled design - 1

ഉത്തര്‍പ്രദേശില്‍ 12 അടി ഉയരത്തില്‍നിന്ന് ചാടിയ ഒരു യുവതിയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ച. ഏതെങ്കിലും ദുരന്തത്തില്‍നിന്ന് രക്ഷപ്പെടാനല്ല, കാമുകനുമൊത്ത് ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിക്കപ്പെടാതിരിക്കാനാണ് യുവതി ഇത്തരമൊരു സാഹസികതയ്ക്ക് തുനിഞ്ഞത്. ഉത്തര്‍ പ്രദേശിലെ ഭാഗ്പത് ജില്ലയിലെ ബറൗത് എന്ന സ്ഥലത്താണ് സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ സംഭവങ്ങള്‍. 

തിങ്കളാഴ്ച യുവതി സുഹൃത്തായ ശോഭിത്തുമൊത്ത് ബൈക്കില്‍ ബറൗത്തിലെ ഒരു ഹോട്ടലില്‍ എത്തി മുറിയെടുത്തു. അപ്പോഴാണ് ഭര്‍ത്താവും സഹോദരങ്ങളും പിന്തുടര്‍ന്ന് വരുന്നത് കണ്ടത്. പിടിക്കപ്പെടും എന്നുറപ്പായ യുവതി ഹോട്ടല്‍ മുറിയില്‍നിന്ന് ടെറസുവഴി താഴേക്ക് ചാടുകയായിരുന്നു. 12 അടി ഉയരത്തില്‍നിന്ന് ചാടിയ യുവതി ഓടി രക്ഷരപ്പെടുകയും ചെയ്തു. എന്തായായും യുവതിയുടെ സുഹൃത്തിനെ ഭര്‍ത്താവും സംഘവും തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പിച്ചു.

2019 ല്‍ ആണ് യുവതി വിവാഹം കഴിക്കുന്നത്. എന്നാല്‍ അതിന് മുന്‍പ് ഒട്ടേറെ പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും വിവാഹ ശേഷവും അത് തുടരുകയായിരുന്നു എന്നുമാണ് ഭര്‍ത്താവ് പറയുന്നത്. മാത്രമല്ല, തന്നെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ട്. ഇപ്പോഴും ഭാര്യ അപായപ്പെടുത്തുമെന്ന പേടിയുണ്ടെന്നും ഇയാള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരും വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗണ്‍സിലിങ്ങിലാണ് ഇപ്പോള്‍. 

ENGLISH SUMMARY:

Married Woman Caught With Lover In OYO Hotel