ബൃഹാൻ മുംബൈ കോർപറേഷൻ തിരഞ്ഞെടുപ്പിൽ സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കു മത്സരിക്കാൻ കോൺഗ്രസ്. മഹാ വികാസ് അഘാഡി സഖ്യം തുടരുന്നതിനിടെയാണ് ഒറ്റയ്ക്ക് പൊരുതാനുള്ള തീരുമാനമെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്.
മഹാരാഷ്ട്രയിൽ വോട്ടുബാങ്ക് നിലനിർത്താനും നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനും ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീക്കം. സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗം രാജ് താക്കറെയുടെ മഹാരാഷ്ട്രാ നവനിർമാൺ സേനയുമായി കൈകോർക്കാൻ നീക്കം സജീവമാക്കിയിരിക്കെയാണ് കോൺഗ്രസ് സ്വന്തം വഴിയേ നീങ്ങുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ ഓരോ തിരഞ്ഞെടുപ്പിലും മുംബൈയിൽ കോൺഗ്രസിനു ലഭി ച്ചവോട്ട് കുറഞ്ഞുവരികയായിരുന്നു. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ലോക്സഭാ തിരഞ്ഞെടുപ്പിൽ മുംബൈയിലെ ആറിൽ രണ്ടിടത്തു മാത്രമാണു കോൺഗ്രസിനു മത്സരിക്കാനായത്. നിയമസഭാതിരഞ്ഞെടുപ്പിൽ 11 സീറ്റിക ളിലുമാണ് കോൺഗ്രസ് മത്സരിച്ചത്. അതു വോട്ട് കുറയാനും അണികളുടെ ആവേശം കെടുത്താനും കാരണമായെന്നതിനാൽ താഴെത്തട്ടിലെ വേരോട്ടം സജീവമാക്കാനുള്ള ശ്രമമെന്ന നിലയിലാണു കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുന്നത്.