തിരഞ്ഞെടുപ്പില്‍ വിജയവും തോല്‍വിയും പതിവാണ്. എന്നാല്‍ പരാജയപ്പെട്ടുവെന്ന് കരുതി കരഞ്ഞ് ഇരിക്കാന്‍ മലയാലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്യാം എസ് കോന്നിയെ കിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന് തോറ്റുവെന്ന് അറിഞ്ഞതിന് പിന്നാലെ ഫാമിലിയുമായി നേരെ പോയത് കൊടൈക്കനാല്‍ ട്രിപ്പിന്. കുടുംബവും ഒന്നിച്ചായിരുന്നു ശ്യാമിന്‍റെ യാത്ര. കോന്നി ബ്ലോക്ക് പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ശ്യാം എസ്. മലയാലപ്പുഴ, തണ്ണിത്തോട്, മൈലപ്ര പഞ്ചായത്തുകളും അരുവാപ്പുലം പഞ്ചായത്തിലെ 4 വാർഡും കോന്നി പഞ്ചായത്തിലെ 6 വാർഡും ചേരുന്നതാണ് ഈ ഡിവിഷൻ.
‘പോരാട്ട ഭൂമിയിൽ നിന്നും മഞ്ഞ് മൂടിയ കൊടൈക്കനാലിൻ്റെ സൗന്ദര്യത്തിലേക്ക്’ എന്നാണ് ട്രിപ്പിനെ കുറിച്ച് സ്ഥാനാര്‍ഥി ഫെയ്സ്ബുക്കില്‍ കുറിച്ചത്. അതേ സമയം പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതിയോടെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി രേഷ്മ മറിയം റോയിക്ക് അപ്രതീക്ഷിത തോൽവി. പത്തനംതിട്ട മലയാലപ്പുഴ ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രേഷ്മയെ 1077 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി അമ്പിളി ടീച്ചർ പരാജയപ്പെടുത്തിയത്.