ബൈക്ക് യാത്രക്കിടെ ഭര്‍ത്താവിനെ ചെരുപ്പൂരി തല്ലുന്ന ഭാര്യയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ‘ഗര്‍ കെ കലേഷ്’എന്ന എക്സ് അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതിനു പിന്നാലെയൊണ് ഭാര്യ ചെരുപ്പൂരി അടിക്കുന്നതെന്ന് എക്സ് ഉപയോക്താവ് പറയുന്നു.
ഇരുവരും ബൈക്കില്‍ യാത്ര ചെയ്യുന്നതാണ് വിഡിയോയില്‍ ആദ്യം കാണാനാവുക. അധികം വൈകാതെ ഭാര്യ ചെരുപ്പുകൊണ്ട് ഭര്‍ത്താവിനെ അടിക്കാന്‍ തുടങ്ങുന്നു. അതേസമയം തന്നെ ഭാര്യ ഇടതുഭാഗത്തേക്ക് കൈചൂണ്ടി എന്തോ പറയാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ഭാര്യ പറയുന്നത് കേള്‍ക്കാതെ കൂളായി വണ്ടിയോടിച്ചു പോവുകയാണ് ഇയാള്‍. തുടര്‍ന്ന് ഇവര്‍ നിരന്തരം ഭര്‍ത്താവിന്റെ പുറംഭാഗത്ത് അടിക്കുന്നതാണ് കാണാനാവുക.
പിന്നാലെ തലയുടെ വശങ്ങളിലും ഇരുവശങ്ങളിലുമായി യുവതി നിരന്തരം അടിക്കുന്നു. തുടര്‍ന്ന് ചെറുതായൊന്ന് വണ്ടി ബാലന്‍സ് തെറ്റുന്നതുപോലെ തോന്നുമെങ്കിലും അതിവേഗത്തില്‍ യുവാവ് വണ്ടിയോടിച്ചുപോവുകയാണ്. വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നാലുലക്ഷം പേരാണ് സോഷ്യല്‍മീഡിയയില്‍ ഈ വിഡിയോ കണ്ടത്. ഇരുവരുടേയും ബന്ധത്തെക്കുറിച്ചും ഇത്തരത്തിലുള്ള പ്രവര്‍ത്തി മറ്റ് യാത്രക്കാരുടെ കൂടി സുരക്ഷ ആശങ്കയിലാക്കുന്നതാണെന്നും സോഷ്യല്‍മീഡിയ പറയുന്നു.