pak-respon

സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചത് അപക്വമെന്ന് പാക്കിസ്ഥാന്‍  ഉപപ്രധാനമന്ത്രി ഇഷാഖ് ദര്‍ . ഭീകരാക്രമണത്തില്‍ പാക് പങ്കിന് തെളിവ് നല്‍കിയിട്ടില്ലെന്നും ഉപപ്രധാനമന്ത്രി ഇഷാഖ് ദറിന്‍റെ പ്രതികരണം. അതിനിടെ കറാച്ചി തീരത്ത് പാക് സൈന്യം മിസൈല്‍ പരീക്ഷണം നടത്തും

ലോകബാങ്ക് ഉള്‍പ്പെടെ കക്ഷികളായ സിന്ധു നദീജല ഉടമ്പടി ഇന്ത്യയ്ക്ക് ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ലെന്നാണ് പാക് വാദം.  പാക്കിസ്ഥാനില്‍ ദേശീയ സുരക്ഷാ കമ്മിറ്റി യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിയുടെ ആഘാതം യോഗം വിലയിരുത്തും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 1972ൽ ഒപ്പുവച്ച ഷിംല കരാര്‍ റദ്ദാക്കാന്‍ പാക്കിസ്ഥാന്‍ മുതിര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടെ, മിസൈല്‍ പരീക്ഷിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍. കരയില്‍നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈല്‍ പരീക്ഷിക്കുമെന്ന് പാക് നാവികസേന അറിയിച്ചു. കറാച്ചി തീരത്തിന് സമീപമാകും പരീക്ഷണം. കോര്‍ഡിനേറ്റ്സുകള്‍ പുറത്തുവിട്ട്,, പരീക്ഷണം നടത്തുന്ന േമഖലയില്‍നിന്ന് അകലം പാലിക്കാന്‍ പാക് നാവികസേന മറ്റ് യാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥിതി ഗതികള്‍ നിരന്തരം നിരീക്ഷിച്ച് ഇന്ത്യ. നാവികസേനയുടെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് കാര്‍വാര്‍ തീരത്തുനിന്ന് ഉള്‍ക്കടലിലേക്ക് നീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമെങ്കില്‍ കൂടുതല്‍ പടക്കപ്പലുകളും മേഖലയില്‍ വിന്യസിക്കും.

ENGLISH SUMMARY:

Pakistan's Deputy Prime Minister Ishaq Dar called the suspension of the Indus Waters Treaty an immature move. He stated that no concrete evidence has been provided linking Pakistan to recent terror attacks. Meanwhile, the Pakistani military is scheduled to conduct a missile test off the Karachi coast.