പ്രതീകാത്മക ചിത്രം
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സ്വര്‍ണവും പണവുംകൊണ്ട് വധു കടന്നുകളഞ്ഞെന്ന പരാതിയുമായി യുവാവ്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ സഹി ഗ്രാമത്തിലാണ് സംഭവം. ജിതേഷ് ശര്‍മ എന്ന യുവാവാണ് പോലീസില്‍ പരാതി നല്‍കിയത്
2024 ഡിസംബര്‍ 13നാണ് ബബിത എന്ന യുവതിയുമായി ജിതേഷിന്റെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം, അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ബബിത യമുനാനഗറിലെ സ്വന്തംവീട്ടിലേക്ക് പോയി. പക്ഷെ ഈ പേക്കില്‍ സ്വര്‍ണം മുഴുവനും എടുത്താണ് വധു മുങ്ങിയത്.
രണ്ടുദിവസത്തിനുശേഷം മടങ്ങിവരാമെന്ന് ഉറപ്പുനല്‍കിയിരുന്നെന്നും എന്നാല്‍ അതിനുശേഷം തന്റെ ഫോണ്‍ എടുക്കുന്നില്ലെന്നും ജിതേഷ് പറഞ്ഞു. ബല്‍ദേവ് ശര്‍മ എന്നയാളാണ് ഈ വിവാഹം ശരിയാക്കിത്തന്നതെന്നും ഒന്നരലക്ഷം രൂപ ഇയാള്‍ ഇതിനായി കൈപ്പറ്റിയിരുന്നെന്നും ജിതേഷ് കൂട്ടിച്ചേര്‍ത്തു.