kalyani-rashmika

രശ്മിക–വിജയ് ദേവരകൊണ്ട വിവാഹചിത്രവും ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ച് നടി കല്യാണി പ്രിയദര്‍ശന്‍. അതിമനോഹരമായൊരു കാഴ്ചയായിരുന്നു വിവാഹവേദിയില്‍ കണ്ടതെന്നും കല്യാണി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. വിവാഹവേദിയിലെ ഓരോ കാഴ്ചകളും എത്രത്തോളം ഹൃദ്യമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് കല്യാണി പങ്കുവച്ച ഓരോ വരികളും.

‘അവള്‍ അവനിലേക്ക് വെച്ച ഓരോ ചുവടും അനുഭവിച്ചറിയാമായിരുന്നു, അവന്‍ അവളെ പുറംതിരിഞ്ഞിരുന്ന് കാത്തിരിക്കുകയായിരുന്നുവെന്നും അവളുടെ പതിയേയുള്ള ശ്വാസവും നിറഞ്ഞ കണ്ണുകളും ആ ബന്ധത്തിന്‍റെ ആഴവും പ്രണയവും വിളിച്ചോതുന്നതായിരുന്നുവെന്നും കല്യാണി കുറിക്കുന്നു.

insta-story

കാത്തിരുന്ന താരവിവാഹം ഇന്നലെ ഉദയ്പൂരിലായിരുന്നു . വിജ‌യ്‌യുടെ കുടുംബത്തിന്‍റെ ആചാരപ്രകാരമുള്ള പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. ചിത്രങ്ങള്‍ വിജയ് തന്നെ തന്‍റെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിമനോഹരമായൊരു കുറിപ്പോടെയായിരുന്നു വിജയ് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്.

‘അവളില്ലാത്ത ഒരു ദിവസം അപൂർണമാണെന്ന് എനിക്ക് തോന്നി... ഒരുപക്ഷേ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്‍റെ ആ ദിവസം ഇതിലും മനോഹരമായേനെ. ഞങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ആ ഭക്ഷണത്തിന് കൂടുതൽ രുചിയും ആത്മബന്ധവും ഉണ്ടായേനെ. ഞങ്ങൾ ഒരുമിച്ച് വ്യായാമം ചെയ്തിരുന്നെങ്കിൽ, അതൊരു ശിക്ഷയായി തോന്നാതെ എത്ര സന്തോഷമുള്ള ഒന്നായേനെ. എവിടെയാണെങ്കിലും, ആ ഒരു ആശ്വാസത്തിനും സമാധാനത്തിനും എനിക്ക് അവളെ വേണമായിരുന്നു... എന്‍റെ വീട് അവളാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട്, എന്‍റെ പ്രാണസ്നേഹിതയെ ഞാൻ എന്‍റെ ഭാര്യയാക്കി’–എന്നായിരുന്നു വിജയ് കുറിച്ചത്.

‘ഐടിസി മെമെന്റോസ്’ എന്ന ആഡംബര ഹോട്ടലിൽ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കുതിരപ്പുറത്തേറിയാണ് വിജയ് വിവാഹമണ്ഡപത്തിലേക്ക് എത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

 

Kalyani Priyadarshan Shares Emotional Glimpse of Rashmika-Vijay Wedding:

Rashmika Mandanna and Vijay Deverakonda's wedding pictures and a heartwarming note shared by actress Kalyani Priyadarshan have gone viral. The wedding ceremony, held in Udaipur, was a traditional affair according to Vijay's family customs.