rashmika-viajy-ornaments

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള താര വിവാഹം ഇന്നലെ ഉദയ്പൂരിലായിരുന്നു . വിജ‌യ്‌യുടെ കുടുംബത്തിന്‍റെ ആചാരപ്രകാരമുള്ള പരമ്പരാഗത ചടങ്ങുകളോടെ ‘ഐടിസി മെമെന്റോസ്’ എന്ന ആഡംബര ഹോട്ടലിലായിരുന്നു വിവാഹം. നിറയെ ആഭരണം അണിഞ്ഞാണ് വധുവും വരനും ചടങ്ങിനെത്തിയത്. പരമ്പരാഗത ദക്ഷിണേന്ത്യൻ സ്വര്‍ണാഭരണങ്ങളാണ് ഇരുവരും തിരഞ്ഞെടുത്തത്. 

നാണയത്തിന്റെ വലിപ്പമുള്ള വലിയ കടുക്കനും ചരിത്ര സിനിമകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കൈവളകളുമാണ് വിജയ് അണിഞ്ഞത്. നീളമുള്ള മാലയും ഒരു ചെറിയ മാലയും അടക്കം രണ്ടു മാലകളും വിജയുടെ കഴുത്തിലുണ്ടായിരുന്നു. പുരാണങ്ങളിലെ രാജാവിന്റെ പ്രൗഢി വിളിച്ചോതുന്നതായിരുന്നു വിജയ്‍യുടെ ആഭരണങ്ങളെന്ന് ഡിസൈന്‍ ചെയ്ത ശ്രീ ജുവല്ലേഴ്സ് പറഞ്ഞു. ആനയുടെ രൂപങ്ങളും കടുവയുടെ രൂപങ്ങളും ആഭരണങ്ങളില്‍ ആലേഖനം ചെയ്തിരുന്നു. പരമ്പരാഗതമായ 'ഇൻലേ' ശൈലിയിലുള്ള പൂക്കളുടെ രൂപങ്ങളും ആഴത്തിലുള്ള 'നക്ഷി' കൊത്തുപണികളും ആഭരണങ്ങള്‍ക്ക് ഭംഗിയേകി. 

ദക്ഷിണേന്ത്യൻ ശില്പകലയുടെ സൗന്ദര്യം തുളുമ്പുന്നതായിരുന്നു രശ്മികയുടെ ആഭരണങ്ങൾ. പതിനൊന്ന് തരം ആഭരണങ്ങളാണ് രശ്മിക അണിഞ്ഞിരുന്നത്. ഇളക്കത്താലിയും പരമ്പരാഗത മാലകളും, ജിമിക്കി, നാഗപട്ടം, മാട്ടി, പഞ്ചശാഖ, നെറ്റിചുട്ടി, മൂക്കുത്തി, വളകൾ, ബാങ്കി, ഒഡ്യാണം, കൊലുസ് എന്നിവയായിരുന്നു വിവാഹ വസ്ത്രത്തിനൊപ്പം രശ്മികയെ സുന്ദരിയാക്കിയത്. 10 മാസത്തോളമെടുത്താണ് ആഭരണങ്ങള്‍ ഒരുക്കിയത്. ആഭരണങ്ങളഉടെ ഡിസൈനും ചര്‍ച്ചകളും നിര്‍മാണവും അടക്കം മാസങ്ങള്‍ നീണ്ടുനിന്നതായും ജുവലറി വ്യക്തമാക്കി. 

ENGLISH SUMMARY:

Vijay Deverakonda and Rashmika Mandanna's celebrity wedding in Udaipur was a grand affair, featuring traditional South Indian gold jewelry that accentuated their regal appearance. The meticulously crafted ornaments, inspired by ancient artistry, took months to create and showcased intricate designs.