mummy

ഹോളിവുഡ് ഹിറ്റ് ചിത്രം ദ മമ്മി കണ്ടവരൊന്നും ഒരിക്കലും മറക്കില്ല ഹോളിവുഡ് താരം അ‍ര്‍നോള്‍ഡ‍് വോസ്‍ലോയെ. മലയാളത്തിലടക്കം ഏറെ പ്രചാരണം നേടിയ ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ വന്ന വോസ്‍ലോ 90's കിഡ്സിന്റെ പേടിസ്വപ്നം കൂടിയാണ്. ദ് മമ്മി, ദ് മമ്മി റിട്ടേണ്‍സ്, ബ്ലഡ് ഡയമണ്ട് എന്നൂ ഹിറ്റ് ചിത്രങ്ങളിലും വോസ്‍ലോ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വേഷമിടുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് വോസ്‍ലോ. 

രാഹുല്‍ സാന്‍ക്രിത്യന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍‌‍ സിനി രണബാലിയിലെ വില്ലന്‍ വേഷമാണ് വോസ്‍ലോയ്ക്ക്.  ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ സര്‍ തിയോഡോര്‍ ഹെക്ടര്‍ ആയാണ് വോസ്‍ലോ വേഷമിടുന്നത്. 1800കളിലെ കഥ പറയുന്ന ചിത്രം ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യന്‍ ചെറുത്തുനില്‍പ്പാണ് പ്രമേയമാക്കുന്നത്. സെപ്തംബര്‍ 11ന് രണബലി തിയറ്ററുകളില്‍ എത്തും. വിജയ് – രശ്മി വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ച് പുറത്തിറങ്ങുന്ന ആദ്യ ചിത്രംകൂടിയാണ് രണബാലി. 

2022ല്‍ പുറങ്ങിയ ലൈഗ‍ര്‍ ചിത്രത്തില്‍ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.  ബോക്സ് ഓഫീസില്‍ വന്‍ പരാജയമായ ചിത്രത്തില്‍ മുപ്പത് കോടി വരെയാണ് മൈക്ക് ടൈസന്റെ പ്രതിഫലം. ഹോളിവുഡ് സൂപ്പര്‍താരം സില്‍വസ്റ്റര്‍ സ്റ്റാലന്‍ അക്ഷയ് കുമാര്‍ ചിത്രം കംബക്ത് ഇഷ്കില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. മറ്റൊരു സൂപ്പര്‍ താരമായ അര്‍ണോള്‍ഡ് ഷ്വാസ്നെഗറിനെ ഇന്ത്യന്‍ സിനിമയില്‍ എത്തിക്കാന്‍ തമിഴ് സംവിധായകന്‍ ശങ്ക‍ര്‍ നിരവധി തവണ ശ്രമിച്ചെങ്കിലും നടന്നില്ല.

ENGLISH SUMMARY:

Arnold Vosloo, famous for his role in 'The Mummy,' is making his Indian cinema debut in the pan-Indian film 'Ranabali.' This marks a significant entry for the Hollywood actor into the Indian film industry.