rashmika-fans

രശ്മിക മന്ദാന–വിജയ് ദേവരകൊണ്ട താരദമ്പതികള്‍ ആരാധകര്‍ക്കായി നല്‍കിയ വിരുന്നിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇന്ന് ഹൈദരാബാദില്‍ സിനിമാ താരങ്ങള്‍ക്കായി മഹാവിരുന്ന് നടക്കാനിരിക്കേയാണ് ആരാധകര്‍ക്കൊപ്പം സമയം ചിലവഴിച്ചതിന്റേയും ഭക്ഷണം കഴിച്ചതിന്റേയുമുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. 

വിരോഷ് ദമ്പതികള്‍ കൈകളില്‍ റോസാപ്പൂ പിടിച്ച് ആരാധകരെ സ്വാഗതം ചെയ്യുന്നതും ഷേക്ക് ഹാന്‍ഡ് നല്‍കി സ്വീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രശ്മിക ആരാധകരുടെ ടീ–ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കുന്നതും പിന്നാലെ അതിഥികള്‍ക്കായി ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. 

വിരുന്നിനിടെ രശ്മിക വിജയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ഊഷ്മളമായ രംഗങ്ങളും ആരാധകരില്‍ ചിലര്‍ വിഡിയോയില്‍ പകര്‍ത്തി. തെലുഗു ആചാരപ്രകാരവും കൊടവ രീതിയിലും ഫെബ്രുവരി 26നായിരുന്നു താരങ്ങളുടെ വിവാഹച്ചടങ്ങ് നടന്നത്. ഫെബ്രുവരി 23മുതല്‍ തന്നെ താരദമ്പതികളുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഇരുവരും പങ്കുവച്ച് തുടങ്ങിയിരുന്നു. 

ഫെബ്രുവരി 23നും 24നുമായി പൂള്‍ വോളിബോള്‍, വിരോഷ് പ്രീമീയര്‍ ലീഗ് ക്രിക്കറ്റ് മാച്ച് എന്നിവയും വിവാഹത്തോടനുബന്ധിച്ച് നടന്നിരുന്നു. ജാപ്പനീസ് സ്റ്റൈലിലുള്ള അത്താഴവും ചടങ്ങിന്റെ പ്രത്യേകതകളായിരുന്നു. സംഗീതനിശയും ഹല്‍ദി ആഘോഷവും ഫെബ്രുവരി 25നായിരുന്നു. മലയാളം,തമിഴ്,തെലുഗു,കന്നഡ,ബോളിവുഡ് മേഖലയിലെ താരങ്ങള്‍ക്കായുള്ള റിസപ്ഷനാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉള്‍പ്പെടെ ഇന്നു നടക്കുന്ന വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

Rashmika Mandanna and Vijay Deverakonda's Viral Fan Feast:

Rashmika Mandanna and Vijay Deverakonda's wedding feast visuals have gone viral, captivating fans. The celebrity couple was seen interacting warmly with fans, sharing meals, and signing autographs, creating memorable moments before a larger reception.