sam-modi
  • ആശംസകള്‍ കൈമാറി സാം പിത്രോദയും നരേന്ദ്ര മോദിയും, എന്തിന് ചര്‍ച്ചയാക്കുന്നുവെന്ന് ചോദ്യം, താന്‍ കോണ്‍ഗ്രസ് വിടില്ലെന്ന് പിത്രോദ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ദീപാവലി ആശംസാ കൈമാറ്റം ചര്‍ച്ചയായ സാഹചര്യത്തില്‍ പ്രതികരണവുമായി സാം പിത്രോദ. മോദിയുമായുള്ളത് വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണന്നും വ്യത്യസ്ത രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമാണ് തങ്ങളെ വ്യത്യസ്തരാക്കുന്നതെന്നും പിത്രോദ പറയുന്നു. 

Also Read: 'ആ ജന്മദിനത്തിന് പാർട്ടി ഒരുക്കി രാഹുൽ കാത്തിരുന്നു, പക്ഷേ സുഹൃത്തുക്കളാരും വന്നില്ല'; സോണിയ

ദീപാവലി,ഗുജറാത്ത് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന മോദിക്ക് നന്ദി അറിയിച്ചും ആശംസകള്‍ നേര്‍ന്നും പിത്രോദയും രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ചയാണ് മോദി എക്സിലൂടെ സാം പിത്രോദയ്ക്ക് ആശംസ നേര്‍ന്നത്. സാം ഭായി, അ‍ഞ്ജനാ ബെന്‍ എന്നിവര്‍ക്ക് സന്തോഷവും ആരോഗ്യവും നിറ‍ഞ്ഞ വര്‍ഷം നേരുന്നു എന്ന എക്സ് പോസ്റ്റിനു പിത്രോദ നന്ദി അറിയിച്ചു. തിരിച്ചും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു, എന്നാലീ ആശംസാ പോസ്റ്റുകള്‍ അതിവേഗം ചര്‍ച്ചയാവുകയായിരുന്നു. 

പിത്രോദ ബിജെപിയിലേക്ക് പോകാനുള്ള സൂചന നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ദല്‍വായിയുടെ പരാമര്‍ശം. എന്നാല്‍ ദല്‍വായിക്ക് മനോനില തെറ്റിയെന്നും താനൊരു തിക‍ഞ്ഞ ഗാന്ധിയനാണെന്നും കോണ്‍ഗ്രസ് വിടില്ലെന്നും പിത്രോദ പ്രതികരിച്ചു. നരേന്ദ്രഭായിയെ വര്‍ഷങ്ങളായി അറിയാം, അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ട്, ഞങ്ങളിരുവരും ഗുജറാത്തികളാണ്, മോദി തന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമാണ്– സാം പിത്രോദ പറയുന്നു.  

രാഷ്ട്രീയം രണ്ടാണെങ്കിലും നേരില്‍ കണ്ടാല്‍ സന്തോഷത്തോടെ സംസാരിക്കുന്നവരാണെന്നും പിത്രോദ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മാത്രമല്ല തന്റെ സുഹൃത്തായ മോദി മികച്ച പ്രാസംഗികനും കഠിനാധ്വാനിയുമാണെന്നും സാം പിത്രോദ കൂട്ടിച്ചേര്‍ത്തു. 

I’ve known Narendra-bhai for a long time; I am not joining the BJP—why all this fuss? asks Sam Pitroda:

Following the attention drawn by the exchange of Diwali greetings with Prime Minister Narendra Modi, Sam Pitroda has offered a response. Pitroda states that he shares a long-standing friendship with Modi, noting that it is their differing political views and ideologies that set them apart