priyanka-chopra

കുടുംബത്തോടൊപ്പം ലോസ് ആഞ്ചല്‍സില്‍ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് നേരെ സൈബര്‍ ആക്രമണം. താരം പങ്കുവച്ച ചിത്രങ്ങളുടെ കൂടെ ചെമ്മീന്‍ കഴിക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നതാണ് പുതിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. 

പ്രിയങ്ക തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവച്ച ഫോട്ടോ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. പങ്കാളി നിക്ക് ജോണാസിനും മകള്‍ക്കും സുഹൃത്തുകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ ആരാധകര്‍ വലിയ ആഘോഷമാക്കിയെങ്കിലും കൂട്ടത്തിലെ ചെമ്മീന്‍ കഴിക്കുന്ന ഫോട്ടോയ്ക്കെതിരെയാണ് ചില പ്രത്യേക സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വലിയ രീതിയിലുള്ള വിമര്‍ശനം ഉയരുന്നത്. ദീപാവലി പോലൊരു ദിവസം എന്തിനാണ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചതെന്നാണ് ഇവര്‍ ചോദിക്കുന്നത്. 

പവിത്രമായ ഒരു ഉത്സവത്തെ നോൺ വെജിറ്റേറിയൻ ആഹാരം കൊണ്ട് പ്രിയങ്കയും കുടുംബവും അപമാനിക്കുകയാണെന്ന് പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തു. അമേരിക്കയിലേക്ക് പോയാൽ ഇവർക്കൊക്കെ ഇന്ത്യൻ കള്‍ചര്‍ തമാശയാണെന്നും പ്രിയങ്കയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രവർത്തി തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും മറ്റൊരാൾ കമന്റ് ചെയ്തു.

അതേസമയം പ്രിയങ്കയെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്തുകഴിക്കണം എന്നുള്ളതെല്ലാം ഒരു വ്യക്തിയുടെ തീരുമാനം ആണെന്നും അതിൽ ആരും കൈകടത്തേണ്ടതില്ലെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. ദീപാവലി ദിവസം വെജിറ്റേറിയൻ ആഹാരം മാത്രം കഴിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും അത് ദീപങ്ങളുടെ ഉത്സവമാണെന്നും മറ്റൊരാൾ പറഞ്ഞു. എന്തുതന്നെ ആയാലും തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തെയും ട്രോളുകളെയും അവഗണിക്കുകയാണ് ബോളുവുഡിന്റെ ദേശി ഗേൾ പ്രിയങ്ക ചോപ്ര. 

ENGLISH SUMMARY:

Bollywood actress Priyanka Chopra faced severe cyberbullying after sharing photos of her Diwali celebrations with her family in Los Angeles. The controversy erupted over a single image in the carousel that showed prawns being served as part of their festive meal with Nick Jonas and friends. While critics accused her of insulting Indian culture and traditional customs by consuming non-vegetarian food on a sacred festival, several fans rallied to her defense by emphasizing personal freedom in dietary choices. Unfazed by the backlash and widespread social media trolling, the actress has chosen to ignore the online negativity