ദീപാവലി പിറ്റേന്ന് ഡൽഹിയെ മൂടി വിഷപ്പുക. ദീപാവലിയോട് അനുബന്ധിച്ചുള്ള പടക്കം പൊട്ടിക്കൽ കഴിഞ്ഞതോടെയാണ് സ്ഥിതി ഗുരുതരമായത്. വായുമലിനീകരണ കണക്കിൽ കൃത്രിമം കാട്ടുന്നതായി ആക്ഷേപമുണ്ട്. ദീപാവലി രാത്രിയിൽ രാജ്യത്ത് തീപിടിത്തങ്ങളിൽ 23 പേര്‍ മരിച്ചു.
രാപകല്‍ പടക്കം പൊട്ടിച്ചതോടെ ഡല്‍ഹിയിലുടനീളം വിഷപ്പുകമയമാണ്. ഹരിത പടക്കങ്ങള്‍ മാത്രമാണ് പൊട്ടിക്കാന്‍ അനുമതി കൊടുത്തിരുന്നതെങ്കിലും ദീപാവലി ആഘോഷിക്കാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്ന് അനധികൃത പടക്കങ്ങള്‍ ഡല്‍ഹിയിലെത്തി. ഇന്ന് ഡല്‍ഹിയില്‍ പലയിടത്തും വായുനിലവാര സൂചിക ശരാശരി, 400ന് മുകളിലാണ്. രാവിലെ ഒന്‍പത് മണിക്കും കാഴ്ചപരിധി മറയ്ക്കുന്ന രീതിയില്‍ പുകമഞ്ഞ് വ്യാപിച്ചു.
വായുനിലവാരം അതീവ ഗുരുതര വിഭാഗത്തിലാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണക്കും കാലാവസ്ഥ വകുപ്പിന്‍റെ കണക്കും തമ്മില്‍ അന്തരമുണ്ട്. വായുമലിനീകരണ കണക്കിൽ കൃത്രിമം കാട്ടുന്നതായി ആരോപണം ഉയര്‍ന്നു. നിലവിലെ വായുമലിനീകരണത്തിന് കാരണം മുന്‍പുണ്ടായിരുന്ന കോണ്‍ഗ്രസ് – ആം ആദ്മി പാര്‍ട്ടി സര്‍ക്കാരാണെന്ന് ബിജെപി എംപി പ്രവീണ്‍ ഖണ്ഡേവാലിന്‍റെ വിചിത്ര മറുപടി. പ്രശ്നം പരിഹരിക്കാന്‍ നിലവിലെ ബിജെപി സര്‍ക്കാരിന് അല്‍പ്പംകൂടി സമയമെടുക്കുമെന്നും പ്രവീണ്‍ ഖണ്ഡേവാല്‍.
ദീപാവലി ആഘോഷത്തിനിടെ, പടക്കം പൊട്ടി പലയിടത്തും അപകടമുണ്ടായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ തീപിടിത്തങ്ങളിൽ 23 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മധ്യപ്രദേശില്‍ രണ്ട് വീടുകളിലുണ്ടായ തീപിടിത്തങ്ങളിൽ 13 പേർ മരിച്ചു. മഹാരാഷ്ട്രയിലെ ധാരാശിവിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. മുംബൈയിലെ ലോക്ഹന്ദ്‌വാലയിലുണ്ടായ മറ്റൊരു തീപിടിത്തത്തിൽ ഒരാളും മരിച്ചു. രാജസ്ഥാനിലെ പാലിയിൽ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ഡൽഹി നരേലയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ റോക്കറ്റ് വയറ്റിൽ പതിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം. പടക്കം കത്തിക്കുന്നതിനിടെ റോക്കറ്റ് കുട്ടിയുടെ വയറ്റിൽ നേരിട്ട് പതിക്കുകയായിരുന്നു.