tamil-nadu-diwali-night-murders

ദീപാവലി രാത്രി തമിഴ്നാട്ടിൽ നടന്നത് ഒന്‍പത് കൊലപാതകങ്ങൾ. തിരുച്ചിറപ്പളളിയിൽ മൂന്നുപേരും ശിവഗംഗയിൽ രണ്ടുപേരും കൊല്ലപ്പെട്ടു. ചെന്നൈ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ ഒരാള്‍ വീതം കൊല്ലപ്പെട്ടു. തേനിയില്‍ പൊലീസ് ഉദ്യോഗസ്ഥനെയാണ് മദ്യപസംഘം മര്‍ദിച്ച് കൊന്നത്.

നടുറോഡില്‍ പടക്കം പൊട്ടിച്ച് റീല്‍ ചിത്രീകരിച്ചത് ചോദ്യം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥനെയാണ് തേനിയില്‍ മദ്യപസംഘം മര്‍ദിച്ച് കൊന്നത്. സ്പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാറാണ് മരിച്ചത്. റീല്‍സ് ചിത്രീകരണം നടത്തിയ യുവാക്കളെ തടയാന്‍ ശ്രമിച്ചതാണ് പ്രകോപനം. കേസില്‍ നാലുപേര്‍ അറസ്റ്റിലായി.

17 വയസുള്ള രണ്ട് ആൺകുട്ടികളും ഒരു യുവാവുമാണ്  തിരുച്ചിറപ്പള്ളിയിൽ കൊല്ലപ്പെട്ടത്. സമയപുരം സ്വദേശികളായ വിശാലിനെയും രാഹുലിനെയും അ‍ഞ്ജാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. മറ്റൊരിടത്ത് പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ഐടി കമ്പനി ജീവനക്കാരനായ ക്രിസ്റ്റഫറിനെ ഒരാള്‍ കുത്തിക്കൊന്നത്.

ALSO READ: ‘അവന്‍ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു, അവളുടെ കഴുത്ത് നിറയെ അള്ളിപ്പറിച്ച പാടുകളും’

ശിവഗംഗയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വിഘ്നേഷിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തി. കല്ലാലിനടുത്ത് മറ്റൊരു റൗഡിയായ നവീനെയും അജ്ഞാതര്‍ കൊന്നു. കടലൂര്‍ പെരിയപാളയത്ത് സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിലാണ്  ഗുണ്ടാനേതാവായ പൃഥ്വിരാജ് കൊലപ്പെട്ടത്. പ്രദേശത്തെ റൗഡിയായ അരുളരസുവും സഹോദരനും ചേര്‍ന്നാണ് പൃഥ്വിരാജിനെ കൊന്നത്. പ്രതികളിലൊരാളെ പിന്നീട് പൊലീസ് വെടിവച്ചു പിടികൂടി.

ALSO READ: റോ‍ഡ്‍ അടച്ച് ദീപാവലി റീല്‍സ്; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു ...

ചെന്നൈ വ്യാസര്‍പടിയില്‍ യുവാവിനെ ഒരുസംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് സിലംബരസനെന്ന ആളെ കൊല്ലാന്‍ വന്നവരാണ് ഇയാളുടെ സഹോദരന്‍ ധനുഷിനെ വെട്ടിക്കൊന്നത്. കേസില്‍ പ്രതികളായ സൂര്യയെയും മറ്റ് അഞ്ച് പേരെയും പൊലീസ് തിരയുകയാണ്. തിരുവള്ളൂര്‍ സെന്ദ്രന്‍പാളയത്ത് ആന്ധ്ര സ്വദേശിനിയായ 24കാരി മേഘല കുത്തേറ്റാണ് മരിച്ചത്. പ്രതി പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

കൊലപാതകങ്ങളില്‍ വിജയ് സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും രംഗത്തെത്തി. ഡമ്മി മുഖ്യമന്ത്രിയുടെ ദുർബലമായ ഭരണത്തിൽ ജനങ്ങൾക്കും പൊലീസിനും രക്ഷയില്ലെന്നും ഒരു ദിവസം പൊലീസുകാരൻ ഉൾപ്പെടെ ഒന്‍പത് പേർ കൊല്ലപ്പെട്ടത് അപലപനീയമാണെന്നും ഉദയനിധി എക്‌സില്‍ കുറിച്ചു.

ENGLISH SUMMARY:

A wave of violence swept across Tamil Nadu on Diwali night, resulting in nine horrific murders across various districts including Tiruchirappalli, Sivaganga, and Chennai. Among the deceased was Special Sub-Inspector Senthil Kumar in Theni, who was brutally beaten to death by a drunk gang after he attempted to stop them from shooting social media reels by bursting firecrackers on the main road. In other incidents, three people were killed in Tiruchirappalli, two gang-related victims in Sivaganga, and a woman along with a victim of mistaken identity in Chennai. Criticizing the state administration over the law and order breakdown, Opposition Leader Udhayanidhi Stalin attacked Chief Minister TVK Vijay's government, labeling it a weak administration that fails to protect even police officers.