sonia-gandhi-rahul-gandhi

ഇന്ത്യൻ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളും തിരഞ്ഞെടുപ്പിലെ പരാജയങ്ങളുമൊക്കെ രാഹുലിന്റെയും പ്രിയങ്കയുടെയും കുട്ടിക്കാലത്തെ സ്വാധീനിച്ചിരുന്നതായി ആത്മകഥയിൽ സോണിയ ഗാന്ധി. 1977-ൽ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് പരാജയം കൊച്ചുമക്കളുടെ സ്‌കൂൾ ജീവിതത്തിൽ മോശകരമായി ബാധിച്ചതിനെക്കുറിച്ച് സോണിയ ഗാന്ധി ആത്മകഥയായ ‘Belonging: A Journey of Love’ൽ പരാമർശിച്ചിട്ടുണ്ട്. 

1977-ൽ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആ വർഷം ജൂൺ 19 ന് രാഹുലിന്റെ ഏഴാം ജന്മദിനമായിരുന്നു. ആ ജന്മദിനം രാഹുലിന്റെ ജീവിതത്തിലെ ഇരുളടഞ്ഞ ഒരു സംഭവമായി മാറിയെന്നാണ് സോണിയ ഗാന്ധി ഓർമ്മക്കുറിപ്പിൽ എഴുതിയിട്ടുള്ളത്. 'രാഹുലിന്റെ ജന്മദിനമായ ജൂൺ 19 ന്, ഞങ്ങൾ പുതിയ വീട്ടിൽ താമസിക്കാൻ തുടങ്ങിയതേയുള്ളൂ. പക്ഷേ അവനായി ഒരു ചെറിയ ആഘോഷം നടത്താൻ ഞാൻ തീരുമാനിച്ചു. അവന്റെ മുൻ ജന്മദിന പാർട്ടികളിൽ പങ്കെടുത്ത സുഹൃത്തുക്കളായ കുട്ടികളുടെ ഒരു ലിസ്റ്റ് അവൻ എനിക്ക് തന്നു. മുൻപുള്ള ജന്മദിന പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, ലളിതമായ കുറച്ച് അലങ്കാരങ്ങൾ, വീട്ടിൽ ഉണ്ടാക്കിയ കേക്ക്, കുറച്ച് ലഘുഭക്ഷണങ്ങൾ എന്നിവയൊക്കെ ഒരുക്കി പാർട്ടിക്ക് ഒരുങ്ങി.'

തന്റെ അമ്മായിയമ്മ ഇന്ദിരാഗാന്ധി ബംഗാളിൽ നിന്നുള്ള കളിമൺ കളിപ്പാട്ടങ്ങളുടെ ഒരു ശേഖരം പാർട്ടിക്ക് വരുന്ന കുട്ടികൾക്ക് കളിക്കാനായി  ഒരു ടിൻ പെട്ടിയിൽ സൂക്ഷിച്ചിരുന്നതായും സോണിയ ഗാന്ധി ഓർമ്മിക്കുന്നു. 'സമയം കടന്നുപോയി. രാഹുലിന്റെ ഉറ്റ സുഹൃത്തായ സിദ്ധാർത്ഥ് മാത്രം വന്നു. കൂടുതൽ സമയം കടന്നുപോയി. ആദ്യം ആശയവിനിമയത്തിൽ പിഴവ് സംഭവിച്ചിരിക്കാമെന്ന് ഞാൻ കരുതി, തുടർന്ന് ക്ഷണിച്ച കുട്ടികളുടെ മാതാപിതാക്കളെ വിളിക്കാൻ തുടങ്ങി. പക്ഷേ, പ്രതികരണം ഒഴിഞ്ഞുമാറുന്നതായിരുന്നു. പിന്നീട് എല്ലാം മനസിലായി. മറ്റ് കുട്ടികളൊന്നും വരില്ല. ഏഴ് വയസുള്ള ഒരു കുട്ടിയും സഹപാഠികളും തമ്മിലുള്ള ലളിതമായ ഒരു ബന്ധം രാഷ്ട്രീയത്താൽ കളങ്കപ്പെട്ടിരുന്നു'- സോണിയ പറയുന്നു. 

മുത്തശ്ശിയും മാതാപിതാക്കളും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാഹുൽ ആൻ ഏറെ വേദനിച്ചതായി സോണിയ ഗാന്ധി പറയുന്നു. രാഷ്ട്രീയ മേഖലയിലെ മനുഷ്യബന്ധങ്ങളെക്കുറിച്ച് രാഹുൽ പഠിച്ച ആദ്യകാല പാഠങ്ങളിലൊന്നാണിതെന്ന് സോണിയ ഗാന്ധി പറഞ്ഞു. 'ഞങ്ങൾ കേക്ക് മുറിച്ചു, വലിയ സന്തോഷമില്ലാതെ, എന്റെ അമ്മായിയമ്മ കളിപ്പാട്ടപ്പെട്ടി എനിക്ക് തിരികെ തന്നു. 'നമുക്ക് ഇത് മറ്റൊരിക്കൽ ഉപയോഗിക്കാം, എന്നവർ സങ്കടത്തോടെ പറഞ്ഞു.'

'പിന്നീട്, രാജീവ് ഗാന്ധി രാഹുലിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, ഇത് നിന്റെ സുഹൃത്തുക്കളുടെ തെറ്റല്ല, രാഹുൽ, അവരോട് നീരസപ്പെടരുത്. ഒരുപക്ഷേ അവരുടെ മാതാപിതാക്കൾ നമ്മുടെ കുടുംബവുമായി സൗഹൃദത്തിലാകാൻ ഭയപ്പെടുന്നുണ്ടാകാം. ചിലർക്ക് സർക്കാരിനെ ഭയമാണ്' രാജീവ് പറഞ്ഞതായി സോണിയ ഗാന്ധി ഓർമ്മിക്കുന്നു. കുട്ടികളുടെ വളർച്ചയിൽ അതൊരു പ്രയാസകരമായ ഘട്ടമായിരുന്നു. വ്യക്തിപരമായി അവരെ സ്പർശിച്ച സംഭവങ്ങൾക്ക് പുറമേ, രാഷ്ട്രീയ പ്രക്ഷോഭങ്ങളും, ചുറ്റുപാടും വീട്ടിലുമുണ്ടായ പിരിമുറുക്കവും അവരെയും ബാധിച്ചതായി സോണിയ പറയുന്നു. 

സഹപാഠികൾ ചിലപ്പോൾ കുട്ടികളെ കളിയാക്കാറുണ്ടായിരുന്നതിനാൽ കുടുംബം ആശങ്കാകുലരായിരുന്നുവെന്ന് സോണിയ ഗാന്ധി പറയുന്നു. 'അവർ വീട്ടിൽ വന്ന് എന്നോട് ചോദിക്കുമായിരുന്നു, അമ്മേ, ആളുകൾ എന്തിനാണ് ഡാഡിയെയും ചാച്ചയെയും കള്ളന്മാർ എന്ന് വിളിക്കുന്നത്? അവർ എന്തിനാണ് ജയിലിൽ പോകുമെന്ന് പറയുന്നത്? അവർ എന്തെങ്കിലും മോശം ചെയ്തിട്ടുണ്ടോ?.. ഞാൻ അവരെ ശാന്തരാക്കാൻ ശ്രമിക്കും. അത് ശരിയല്ല. ചില ആളുകൾ അവരെ എതിർക്കുന്നു, പക്ഷേ അവർ എത്ര ശക്തരാണെന്ന് നിങ്ങൾക്കറിയാം, ഭയപ്പെടാൻ ഒന്നുമില്ല' സോണിയ അവരോട് പറയുമായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു.

മറ്റൊരു സംഭവം ഓർമ്മിക്കുമ്പോൾ, പ്രിയങ്ക കരയുന്നുണ്ടെന്ന് സ്കൂളിൽ നിന്ന് ഒരിക്കൽ സന്ദേശം ലഭിച്ചതായി സോണിയ ഗാന്ധി പറയുന്നു. അവർ അവിടെ ഓടിച്ചെന്ന് നോക്കിയപ്പോൾ ക്ലാസ് മുറിക്ക് പുറത്ത് കണ്ണുനീർ തുടയ്ക്കാൻ ശ്രമിക്കുന്ന മകളെ കണ്ടു. ഞാൻ അവളെ കെട്ടിപ്പിടിച്ച് എന്താണ് സംഭവിച്ചതെന്ന് എന്നോട് പറയാൻ ആവശ്യപ്പെട്ടു. ഒരു ആൺകുട്ടി അവളോട് മോശമായ എന്തോ പറഞ്ഞു, എന്നവൾ എന്നോട് പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. പക്ഷേ ഞാൻ അത് വിട്ടുകളയാൻ പോകുന്നില്ല എന്നവൾ മനസിലാക്കിയപ്പോൾ, 'വേണ്ട അമ്മേ, ദയവായി അവനോട് ഒന്നും പറയരുത്. അവനെ ടീച്ചർ ശകാരിച്ചിട്ടുണ്ട്' എന്ന് പ്രിയങ്ക പറഞ്ഞതായും സോണിയ ഗാന്ധി ഓർമ്മിക്കുന്നു. ക്ഷമിക്കുന്നതിനെ കുറിച്ച് എന്റെ അഞ്ച് വയസുള്ള കൊച്ചു കുട്ടി പറയുന്നത് അതിശയിപ്പിച്ചതായും സോണിയ പറയുന്നു. 

ENGLISH SUMMARY:

Sonia Gandhi autobiography details how political turmoil and Indira Gandhi's 1977 election defeat deeply impacted Rahul and Priyanka Gandhi's childhood. The book reveals heartbreaking incidents from their early school years.