sonia-book-antony-rahul-gandhi
  • സോണിയ ഗാന്ധിയുടെ ആത്മകഥയിലെ പരാമർശങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. രാഷ്ട്രീയ എതിരാളിയെ നിർദയനെന്ന് വിശേഷിപ്പിക്കുന്നതിനൊപ്പം മക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സോണിയ പുസ്തകത്തിൽ പങ്കുവെക്കുന്നുണ്ട്.

സോണിയ ഗാന്ധിയുടെ ആത്മകഥയിലെ പരാമർശങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. രാഷ്ട്രീയ എതിരാളിയെ നിർദയനെന്ന് വിശേഷിപ്പിക്കുന്നതിനൊപ്പം മക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സോണിയ പുസ്തകത്തിൽ പങ്കുവെക്കുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ വിവേകമതിയായ ഉപദേശകനെന്നും ലളിതജീവിതം നയിക്കുന്ന ഗാന്ധിയനെന്നും അവർ വിശേഷിപ്പിക്കുന്നു. അതേസമയം, ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തി. Also Read: ആ ജന്മദിനത്തിന് പാർട്ടി ഒരുക്കി രാഹുൽ കാത്തിരുന്നു, പക്ഷേ സുഹൃത്തുക്കളാരും വന്നില്ല'; സോണിയ


sonia-gandhi-indira-gandhi

‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിൽ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സമയത്തും ഭാരത് ജോഡോ യാത്ര നടത്തിയപ്പോഴും സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് സോണിയ വ്യക്തമാക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളിലും സമാനമായ ആശങ്ക തുടരുന്നുവെന്നും അവർ പറയുന്നു. രാഹുലിന്റെ ജനനത്തിന് മുന്‍പ് തനിക്ക് മറ്റൊരു കുഞ്ഞുണ്ടായിരുന്നുവെന്നും ജനിച്ച് അടുത്ത ദിവസം തന്നെ ആ കുഞ്ഞ് മരിച്ചുവെന്നും പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. Also Read: ‘പ്രിയങ്കയ്ക്കും രാഹുലിനും ഒരു ചേട്ടനുണ്ടായിരുന്നു’; വിങ്ങുന്ന ഓര്‍മകളുമായി സോണിയ


പാർട്ടിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ കോൺഗ്രസിന്റെ താൽപര്യങ്ങൾക്കാണ് താൻ മുൻഗണന നൽകിയിരുന്നതെന്നും സോണിയ പുസ്തകത്തിൽ പറയുന്നു. എന്നാൽ, സോണിയയുടെ രാഷ്ട്രീയ നിലപാടുകളെയും മുൻകാല തീരുമാനങ്ങളെയും ചോദ്യം ചെയ്താണ് ബിജെപി രംഗത്തെത്തിയത്. ഒന്നാം യു.പി.എ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സോണിയ ഗാന്ധിയെ കാബിനറ്റ് റാങ്കോടെ ദേശീയ ഉപദേശക സമിതി അധ്യക്ഷയാക്കിയ കാര്യം ചൂണ്ടിക്കാട്ടിയ ബിജെപി വക്താവ് സുധാംശു ത്രിവേദി, പ്രധാനമന്ത്രി പദം വേണ്ടെന്നുവെച്ചതായി പറയുന്ന സോണിയ പിന്നീട് 'സൂപ്പർ പ്രധാനമന്ത്രി'യുടെ അധികാരമാണ് ഉപയോഗിച്ചതെന്ന് പരിഹസിച്ചു. Also Read: 'പ്രണബ് പ്രധാനമന്ത്രി പദം ആഗ്രഹിച്ചു'; ഞെട്ടിപ്പോയെന്ന് സോണിയ ഗാന്ധി


sonia-gandhi-book-ak-antony

ഇതിനിടെ, ബിജെപി എംപി കങ്കണ റണൗട്ട് സോണിയ ഗാന്ധിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളും വിവാദമായി. ഗാന്ധി കുടുംബത്തിലേക്കുള്ള സോണിയ ഗാന്ധിയുടെ പ്രവേശനത്തെക്കുറിച്ചും കുടുംബത്തിലെ രാഷ്ട്രീയ പിന്തുടർച്ചയെക്കുറിച്ചും കങ്കണ ചോദ്യങ്ങൾ ഉന്നയിച്ചു. ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണങ്ങൾ യാദൃശ്ചികമല്ലെന്ന തരത്തിലുള്ള ആരോപണങ്ങളും അവർ ഉന്നയിച്ചു. കുടുംബത്തിലെ മറ്റ് അവകാശികൾ ഇല്ലാതായതോടെ  അധികാരം വിദേശ വനിതയായ സോണിയ ഗാന്ധിയിലെത്തിയെന്നായിരുന്നു കങ്കണയുടെ വാദം. കങ്കണയുടെ ഈ പരാമർശങ്ങളും രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ENGLISH SUMMARY:

Sonia Gandhi's autobiography, Belonging: A Journey of Love, has sparked a political debate following revelations about her concerns over the security of Rahul and Priyanka Gandhi, her personal life and her appreciation of senior Congress leader A.K. Antony. The BJP has criticised her political decisions, with spokesperson Sudhanshu Trivedi reviving the "Super Prime Minister" remark over her role during the first UPA government. Meanwhile, BJP MP Kangana Ranaut's controversial comments about Sonia Gandhi, the Gandhi family and the deaths of former family members have added another dimension to the political controversy.