പ്രണബിനൊപ്പം സോണിയ (ഫയല്‍ ചിത്രം:PTI)

പ്രണബിനൊപ്പം സോണിയ (ഫയല്‍ ചിത്രം:PTI)

  • സോണിയ ഗാന്ധിയുടെ ഇതുവരെ പറയാത്ത ജീവിതമാണ് ' ബിലോങ്ങിങ്; എ ജേണി ഓഫ് ലവ്'. രാജീവ് ഗാന്ധിയുമായുള്ള പ്രണയം, വിവാഹം, ജീവിതത്തില്‍ നേരിട്ട ദുരന്തങ്ങള്‍, രാഷ്ട്രീയ പ്രവേശം എന്നിവയെ വിശദമായി വിവരിക്കുകയാണ് ഏഴ് അധ്യായങ്ങളില്‍

പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം തന്നോട് പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ് എന്ന തന്‍റെ ഓര്‍മക്കുറിപ്പുകളിലാണ് സോണിയയുടെ വെളിപ്പെടുത്തല്‍. 2010ല്‍ അധികാരക്കൈമാറ്റം വേണമെന്ന് പ്രണബ് ആവശ്യപ്പെട്ടു. അതുകേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെന്നും സോണിയ പുസ്തകത്തില്‍  പറയുന്നു. 2010 ല്‍ പ്രണബുമായി ഇതേക്കുറിച്ച് സംസാരമുണ്ടായി. 'പറഞ്ഞറിയിക്കാനാവാത്ത തരത്തിലാണ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹനുമായി ഉത്തരവാദിത്തം പങ്കിട്ടതെന്നും വളരെ സുഗമമായാണ് കാര്യങ്ങള്‍ നീങ്ങിയിരുന്ന'തെന്നും സോണിയ പറയുന്നു. 

'സര്‍ക്കാരിനെ നയിച്ചത് മന്‍മോഹനും പാര്‍ട്ടിയുടെ ചുമതല എനിക്കുമായിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതാക്കുന്നതിനായി ആഴ്ചയില്‍ കോര്‍ ഗ്രൂപ്പ് മീറ്റിങ് പ്രധാനമന്ത്രിയുമായി ചേര്‍ന്നു പോന്നു. പ്രണബ്, അര്‍ജുന്‍ സിങ്, എ.കെ.ആന്‍റണി, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരാണ് ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്ന മറ്റുള്ളവര്‍. പാര്‍ലമെന്‍റിലുന്നയിക്കേണ്ട കാര്യങ്ങളടക്കം ചര്‍ച്ച ചെയ്യാന്‍ സ്ട്രാറ്റജി ഗ്രൂപ്പുമായും യോഗം ചേര്‍ന്നിരുന്നുവെന്നും മിക്കപ്പോഴും പ്രണബിനോട് ആലോചിച്ചാണ് തീരുമാനങ്ങളെടുത്തിരുന്നതെന്നും സോണിയ പറയുന്നു. 

'2010ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി.ചിദംബരവുമായി പ്രണബിന് കടുത്ത അഭിപ്രായ ഭിന്നതയുണ്ടായി. തന്‍റെ അമര്‍ഷം പ്രകടിപ്പിച്ച ശേഷം നേതൃമാറ്റം വേണമെന്ന് പ്രണബ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പദമെന്ന പ്രണബിന്‍റെ ദീര്‍ഘകാല സ്വപ്നമാണ് അദ്ദേഹം അവതരിപ്പിച്ചതെന്ന് എനിക്ക് മനസിലായി. ഞാന്‍ മെല്ലെ വിഷയം മാറ്റി. അദ്ദേഹം നിരാശനായി. പക്ഷേ ഒരിക്കലും അദ്ദേഹം ആ ആവശ്യം  എനിക്കെതിരെ എടുത്തുപയോഗിച്ചില്ല. 2012 ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് തന്നെയാണ് പ്രണബിനെ നാമനിര്‍ദേശം ചെയ്തതെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

സോണിയ ഗാന്ധിയുടെ ഇതുവരെ പറയാത്ത ജീവിതമാണ് ' ബിലോങ്ങിങ്; എ ജേണി ഓഫ് ലവ്'. രാജീവ് ഗാന്ധിയുമായുള്ള പ്രണയം, വിവാഹം, ജീവിതത്തില്‍ നേരിട്ട ദുരന്തങ്ങള്‍, രാഷ്ട്രീയ പ്രവേശം എന്നിവയെ വിശദമായി വിവരിക്കുകയാണ് ഏഴ് അധ്യായങ്ങളില്‍. 2004 ല്‍ യു.പി.എ അധികാരത്തില്‍ എത്തിയപ്പോള്‍ സഖ്യകക്ഷികളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ആദ്യം പ്രധാനമന്ത്രിയാവാന്‍ സമ്മതിച്ചു. മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കുമുണ്ടായ അനുഭവം ആവര്‍ത്തിക്കുമെന്ന ഭയമായിരുന്നു അവര്‍ക്ക്. വിദേശ പൗരത്വം ബിജെപിയും ആർഎസ്എസും ഭിന്നത സൃഷ്ടിക്കാൻ ഉപയോഗിക്കുമെന്ന ബോധ്യം തനിക്കുമുണ്ടായിരുന്നു. തുടര്‍ന്നാണ് തീരുമാനം മാറ്റിയതും മന്‍മോഹന്‍ സിങ്ങിനെ പിന്‍ഗാമിയായി നിര്‍ദേശിച്ചതും എന്ന് സോണിയ പറയുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പോരാട്ടം വ്യക്തിപരമല്ല, ആശയപരമാണ്. വ്യക്തിപരമായി മോദിയുമായി അധികം ഇടപഴകിയിട്ടില്ല. ഔദ്യോഗിക ചടങ്ങുകളില്‍ മാത്രമാണ് കണ്ടുമുട്ടാറുള്ളത്. മോദി പലപ്പോഴും കണ്ണിൽ നോക്കാതെ മുഖം തിരിക്കാറുണ്ടെന്നും ആത്മകഥയിൽ സോണിയ ആരോപിക്കുന്നു.