മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്നും സിജെപി പ്രതിഷേധം ശക്തമാക്കാനിരിക്കെ അഭിജീത് ദിപ്കെയുള്‍പ്പടെ കസ്റ്റഡിയിലുള്ളവരെ വിട്ടയച്ച് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ്. ദിപ്കെയ്ക്കൊപ്പം അറസ്റ്റിലായ സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരും മോചിതരായി.ഒരു വര്‍ഷത്തേക്ക് സമാധാനന്തരീക്ഷം തകര്‍ക്കുന്ന ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പെടരുത് എന്ന നിബന്ധനയോടെയാണ്  എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് സിജെപി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്.

ഗുരുഗ്രാമിലെ വീട്ടില്‍ നിന്നും ഇന്നലെ രാവിലെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠിയെ  രാവിലെ വിട്ടയച്ചിരുന്നു. ദിപ്കെ ഉള്‍പ്പടെയുള്ളവരുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശേഷമാണ് ഇപ്പോള്‍ വിട്ടയച്ചത്. ജര്‍മന്‍ പൗരനായ ധ്രുവ് റാഠി പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്നും പങ്കെടുത്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഹരിയാന സ്വദേശിയാണ് റാഠി.

അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യത്തില്‍ ഉറച്ച് തന്നെയാണെന്നും പ്രതിഷേധപരിപാടിയുമായി മുന്നോട്ട് പോകുമെന്നും സിജെപി വ്യക്തമാക്കി. ഡല്‍ഹിയില്‍ സമരം തുടരുമെന്നും ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായും അല്ലാതെയും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും വ്യക്തമാക്കി.

ENGLISH SUMMARY:

Delhi Police has released CJP founder Abhijeet Dipke and other leaders who had been detained during protests demanding the resignation of Chief Election Commissioner Gyanesh Kumar. The release comes as CJP prepares to intensify its demonstrations at Jantar Mantar in New Delhi. Police had reportedly formally recorded the arrests of Dipke and other detained leaders earlier in the day. With Dhruv Rathee also released in the morning, all those held by Delhi Police in connection with the protests have now been freed, according to the report.